Tue, Sep 8, 2026
41 C
Dubai

പുനലൂരിൽ യുവതി വീടിനകത്ത് മരിച്ച നിലയിൽ; കൈഞരമ്പ് മുറിച്ച ഭർത്താവ് ആശുപത്രിയിൽ

കൊല്ലം: പുനലൂരിൽ യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണിയാർ സ്വദേശി മഞ്‌ജുവാണ് (35) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മഞ്‌ജുവിന്റെ ഭർത്താവ് മണികണ്‌ഠനെ വീടിനകത്ത് തന്നെ കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയിരുന്നു....

ഗോൾവാൾക്കർ പരാമർശം; വിഡി സതീശന് ആർഎസ്എസ് നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് ആർഎസ്എസ് നോട്ടീസ്. മുൻ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് വിഡി സതീശൻ നടത്തിയ പ്രസ്‌താവനയിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ആർഎസ്എസ് നോട്ടീസ് നൽകിയിരിക്കുന്നത്....

ബാലചന്ദ്ര കുമാറിന് എതിരെയുള്ള പീഡന പരാതി വ്യാജമെന്ന് പോലീസ് റിപ്പോർട്

കൊച്ചി: സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെയുള്ള പീഡന പരാതി വ്യാജമെന്ന് പോലീസ് റിപ്പോര്‍ട് സമര്‍പ്പിച്ചു. പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന വീട്ടില്‍ ബാലചന്ദ്ര കുമാര്‍ പോയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട് പോലീസ് കോടതിയില്‍...

സ്വർണക്കടത്ത് ഗൂഢാലോചനാ കേസ്; ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചനാ കേസിൽ ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പാലക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്‌ചയാണ് മൊഴി...

വിമാന ടിക്കറ്റ് നിരക്ക് വർധന; ഇടപെടാതെ കേന്ദ്രം

ന്യൂഡെൽഹി: വിമാനടിക്കറ്റ് നിരക്ക് വര്‍ധനയില്‍ അനങ്ങാതെ കേന്ദ്ര സർക്കാർ. അയ്യായിരം രൂപയില്‍ തുടങ്ങിയിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ആഭ്യന്തര യാത്രകള്‍ക്കും കൂടിയ നിരക്ക് തുടരുകയാണ്....

കെ ഫോൺ; ലാഭകരമായി പദ്ധതി നടപ്പാക്കുന്നത് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിൽ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന വിപുലമായ സംവിധാനമായി കെ ഫോൺ മാറുമ്പോൾ അതിന്റെ സാമ്പത്തികവശത്തയും നടത്തിപ്പ് രീതിയെയും കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ലാഭകരമായി പദ്ധതി നടപ്പാക്കുന്നതെങ്ങനെ എന്ന്...

ആരോഗ്യനിലയിൽ പുരോഗതി; നടൻ ചിയാൻ വിക്രം ഇന്ന് ആശുപത്രി വിട്ടേക്കും

ചെന്നൈ: ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ചിയാൻ വിക്രം ഇന്ന് ആശുപത്രി വിട്ടേക്കും. ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ നെഞ്ചുവേദനയെ തുടർന്ന് വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും, മുറിയിലേക്ക് മാറ്റിയ...

ഷിൻസോ ആബെയുടെ മരണം; ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം

ന്യൂഡെൽഹി: ജപ്പാൻ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും. ഈ പശ്‌ചാത്തലത്തില്‍ എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുര്‍മുവിന്റെ എല്ലാ പരിപാടികളും, സന്ദര്‍ശനങ്ങളും മാറ്റിവച്ചതായി ബിജെപി അറിയിച്ചു. ആബെയുടെ...
- Advertisement -