Wed, Sep 30, 2026
31 C
Dubai

സംസ്‌ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ഞായറാഴ്‌ചകളിൽ നടപ്പിലാക്കിയ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ ഇന്നും തുടരും. അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടിയുണ്ടാകും. അവശ്യസര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്‌ഥാന സ്വയംഭരണ, പൊതുമേഖലാ സ്‌ഥാപനങ്ങള്‍ എന്നിവ വകുപ്പ്‌...

മുഖ്യമന്ത്രി ഇന്ന് കേരളത്തിൽ മടങ്ങിയെത്തും; ഗവർണറെ കാണാൻ സാധ്യത

തിരുവനന്തപുരം: വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സംസ്‌ഥാനത്ത് തിരിച്ചെത്തും. അമേരിക്കയിലെ ചികിൽസ കഴിഞ്ഞ് ഗൾഫ് എക്‌സ്​പോയിൽ പങ്കെടുക്കുക കൂടി ചെയ്‌താണ്‌ മടക്കം. ലോകായുക്‌ത ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം നീളുന്ന സാഹചര്യത്തിൽ...

ബാലചന്ദ്രകുമാറിനെ പ്രതിയാക്കി പീഡന പരാതി; പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു

കണ്ണൂർ: ദിലീപിനെതിരെ വിവിധ ആരോപണങ്ങളുമായി രംഗത്ത് വന്ന സംവിധായകൻ ബാലചന്ദ്രകുമാറിനെ പ്രതിചേർത്ത് കണ്ണൂര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ദിലീപിന്റെ മുൻസുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ സിനിമയിൽ അവസരം...

രാഹുൽ ഗാന്ധിക്ക് എതിരായ മാനനഷ്‌ട കേസ്; വിചാരണ ഈ മാസം 10ന്

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ മാനനഷ്‌ട കേസിൽ ഈ മാസം 10ന് വിചാരണ തുടങ്ങും. ഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന പരാമർശത്തെ തുടർന്നാണ് രാഹുലിന് എതിരെ പരാതി ഉയർന്നത്....

ദൃശ്യങ്ങൾ ചോർന്നതിൽ സമഗ്ര അന്വേഷണം വേണം; ഡിജിപിക്കും പരാതി

തിരുവനന്തപുരം: പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ ഡിജിപിക്കും പരാതി നൽകി അതിജീവത. ദൃശ്യങ്ങൾ ചോർന്നതിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമിക്കപ്പെട്ട നടി ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. നേരത്തെ ഇതേവിഷയത്തിൽ രാഷ്‌ട്രപതിക്കും...

പഞ്ചാബിൽ ചന്നി മുഖ്യമന്ത്രി സ്‌ഥാനാർഥി; തീരുമാനം സിദ്ദുവിന്റെ എതിര്‍പ്പ് മറികടന്ന്

ചണ്ഡിഗഢ്: ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച് പഞ്ചാബ് കോണ്‍ഗ്രസ്. സംസ്‌ഥാനത്ത്‌ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു തന്നെ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന തീരുമാനത്തിന്റെ പുറത്താണ് പ്രഖ്യാപനം. പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ്...

ആസൂത്രണം സിനിമാ സ്‌റ്റൈലിൽ; ദിലീപ് കേസിൽ ശബ്‌ദരേഖ പുറത്തുവിട്ട് ബാലചന്ദ്രകുമാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ വധഗൂഢാലോചന കേസിൽ നിർണായക തെളിവുകൾ പുറത്തുവിട്ട് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന്റേതെന്ന് ആരോപിക്കുന്ന രണ്ട് ശബ്‌ദരേഖകളാണ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടത്. ദിലീപ് അനുജന്‍ അനൂപിന് ഉദ്യോഗസ്‌ഥരെ വധിക്കാന്‍...

രോഗബാധ 33,538, പോസിറ്റിവിറ്റി 32.63%, മരണം 22

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,02,778 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 33,538 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 46,813 പേരും കോവിഡ് മരണം...
- Advertisement -