Wed, Sep 30, 2026
34 C
Dubai

മഹാരാഷ്‌ട്രയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തു; 3 പേർ കസ്‌റ്റഡിയിൽ

മുംബൈ: മഹാരാഷ്‌ട്രയിലെ താനെയിൽ വാഹനത്തിൽ കടത്തുകയായിരുന്ന സ്‌ഫോടക വസ്‌തുക്കൾ പോലീസ് പിടികൂടി. 1,000 ജലാറ്റിൻ സ്‌റ്റിക്കുകളും ഡിറ്റണേറ്ററുകളും വാഹനത്തിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം....

മന്ത്രിസഭാ യോഗം ഇന്ന്; കോവിഡ് സാഹചര്യവും നിയന്ത്രണവും ചർച്ച ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും. നിലവിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമോയെന്ന കാര്യം ചർച്ച ചെയ്യും. ബജറ്റ് സമ്മേളന തീയതിയിലും യോഗം തീരുമാനം എടുത്തേക്കും. അതേസമയം,...

ഗൂഢാലോചന കേസ്; ഫോണുകൾ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷ നൽകും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണായക തെളിവായ ഫോണുകൾ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും. ആലുവ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ്...

കേരളത്തിൽ കോവിഡ് പാരമ്യഘട്ടത്തിൽ; അടുത്ത ആഴ്‌ചയോടെ കുറയുമെന്ന് വിദഗ്‌ധർ

തിരുവനന്തപുരം: മൂന്നാം തരംഗത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ കേരളം കോവിഡ് കേസുകളുടെ പാരമ്യഘട്ടത്തിലെന്ന് ആരോഗ്യവിദഗ്‌ധരുടെ വിലയിരുത്തൽ. ഒരാഴ്‌ചയ്‌ക്ക് മേലെയായി കേസുകൾ ഒരേ നിലയിൽ തുടരുന്നതാണ് നിഗമനം ശക്‌തമാക്കുന്നത്. അടുത്തയാഴ്‌ചയോടെ കേസുകൾ കുറയാൻ തുടങ്ങുമെന്നാണ് പ്രതീക്ഷ....

തിയേറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം; ഫിയോക്കിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് സി കാറ്റഗറി ജില്ലകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം ചോദ്യം ചെയ്‌തുള്ള ഫിയോക്കിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഞായറാഴ്‌ചകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ്...

വിവാദ ലോകായുക്‌ത ഭേദഗതി; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതിയിൽ യുഡിഎഫിന്റെ പരാതിയെ തുടർന്ന് സംസ്‌ഥാന സർക്കാർ നൽകിയ വിശദീകരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പരിശോധനാ വിധേയമാക്കും. ഭേദഗതി ഭരണഘടനക്ക് വിരുദ്ധമാണോ, രാഷ്‌ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ എന്നിങ്ങനെയുള്ള...

ദിലീപിന്റെ ഫോണുകൾ ആലുവ കോടതിയിൽ എത്തിച്ചു

ആലുവ: ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ആലുവ കോടതിയിൽ എത്തിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. രാത്രി ഏഴരയോടെയാണ് ഫോണുകൾ എത്തിച്ചത്. ഫോണുകളുടെ പാസ്‌വേഡ് പ്രതികൾ മജിസ്‌ട്രേറ്റ്‌ കോടതിക്ക് കൈമാറണം. ഫോണുകൾ ആലുവ മജിസ്‌ട്രേറ്റിന്...

മന്ത്രി ബിന്ദുവിനെതിരായ ആരോപണത്തിൽ തെളിവില്ല; ലോകായുക്‌ത

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ മന്ത്രി ആർ ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്‌തയിൽ നൽകിയ ഹരജിയിൽ ഉത്തരവ് വെള്ളിയാഴ്‌ച. മന്ത്രി പ്രപ്പോസൽ നൽകിയില്ലെങ്കിൽ നിയമനാധികാരിയായ ചാൻസലർ അത്...
- Advertisement -