ഇന്ത്യ-ജപ്പാൻ ബന്ധം ശക്‌തിപ്പെടുന്നു; എഐ, പ്രതിരോധം, ഊർജ മേഖലകളിൽ കരാറുകൾ
ന്യൂഡെൽഹി: ഇന്ത്യ-ജപ്പാൻ ഉഭയകക്ഷി ബന്ധം ശക്‌തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ചില കരാറുകളിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി സനെയ് തകൈച്ചിയും തമ്മിൽ ന്യൂഡെൽഹിയിൽ നടന്ന 16ആംമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിലാണ്...
പാസ്‌പോർട്ട്, വിസാ സേവനങ്ങൾ എംബസിയിലും കോൺസുലേറ്റിലും മാത്രം
അബുദാബി: ഇന്ത്യൻ പാസ്‌പോർട്ട്, വിസാ സേവനങ്ങൾ ഇന്ന് മുതൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും മാത്രമായിരിക്കും ലഭ്യമാകുകയെന്ന് ഇന്ത്യൻ എംബസിയുടെ പ്രത്യേക അറിയിപ്പ്. രാവിലെ ഒമ്പത് മുതൽ ഉച്ചയ്‌ക്ക് 12.30വരെ...
ഐടി മാനേജർ ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി; ജീവിതം ഹാപ്പിയെന്ന് നെസ്രിൻ
ഐടി മാനേജർ ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി ജീവിക്കുന്ന ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തൊഴിൽ മേഖലകളും രീതികളും മാറിമറിഞ്ഞതോടെ ഏതൊരു പ്രൊഫഷണും സമ്മർദ്ദങ്ങൾക്ക് നടുവിലാണെന്ന് ജീവിതം കൊണ്ട്...
സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒക്ക് സസ്‌പെൻഷൻ
കോഴിക്കോട്: കരിപ്പൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് എട്ടുപവനോളം സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ എസ്എച്ച്ഒ എം. അബ്ബാസ് അലിയെ സസ്‌പെൻഡ് ചെയ്‌തു. കൊണ്ടോട്ടി എസ്‌പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന്...
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി നീട്ടി
ന്യൂഡെൽഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. 2027 വരെയാണ് കാലാവധി നീട്ടിയത്. എസ്. ജയശങ്കറിന് ശേഷം കാലാവധി നീട്ടിനൽകുന്ന രണ്ടാമത്തെ വിദേശകാര്യ സെക്രട്ടറിയാണ് വിക്രം മിസ്രി.
ഓപ്പറേഷൻ സിന്ദൂർ...
കശുവണ്ടി അഴിമതിക്കേസ്; ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഐഎൻടിയുസി സംസ്‌ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെഎ. രതീഷിനെയടക്കം പ്രോസിക്യൂട്ട് ചെയ്യാനാണ് സർക്കാർ...
ചെർപ്പുളശ്ശേരിയിൽ മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ച നിലയിൽ
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെർപ്പുളശ്ശേരി പുലാശ്ശേരിക്കുന്നത്ത് വീട്ടിൽ നാരായണൻ കുട്ടിയാണ് (76) മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.
പാചകവാതക സിലിണ്ടർ തുറന്ന് കുഴൽ ശരീരത്തിലേക്ക് വെച്ചാണ് തീ...
മധ്യസ്‌ഥ ചർച്ചയിൽ പുരോഗതി; ഹോർമുസിൽ ഒരാഴ്‌ച സംഘർഷത്തിന് അയവ്
ദോഹ: പശ്‌ചിമേഷ്യയിൽ സമാധാനം പുലർത്തുകയെന്ന ലക്ഷ്യവുമായി അമേരിക്ക-ഇറാൻ പ്രതിനിധികൾ ഖത്തറിൽ മധ്യസ്‌ഥർ മുഖേന നടത്തിയ ചർച്ച അനുകൂലമെന്ന് റിപ്പോർട്ടുകൾ. ദോഹയിലെത്തിയ യുഎസ് പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തില്ലെന്ന് ഇറാൻ വ്യക്‌തമാക്കിയതോടെയാണ് മധ്യസ്‌ഥർ മുഖേനയുള്ള...








































