ആരാകും മുഖ്യമന്ത്രി? അണിയറയിൽ ചരടുവലി സജീവം, നിരീക്ഷകർ കേരളത്തിലേക്ക്
തിരുവനന്തപുരം: ചരിത്ര വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ് നേതൃത്വം. ഇതിനായി തിരക്കിട്ട ചരടുവലികളാണ് അണിയറയിൽ നടക്കുന്നത്. ഒരാഴ്‌ചയ്‌ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
പ്രതിപക്ഷ നേതാവ്...
ജനാധിപത്യത്തിന്റെ വിജയം, ആരുടെയും മിടുക്ക് കൊണ്ടല്ല; ജി. സുകുമാരൻ നായർ
കോട്ടയം: കേരളത്തിൽ യുഡിഎഫ് നേടിയ ജയം ജനാധിപത്യത്തിന്റെ വിജയമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൽഡിഎഫ് ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടി, ഒരുമാറ്റം വരാൻ അവർ ആഗ്രഹിച്ചു. അങ്ങനെ ചെയ്‌ത വോട്ടാണ്....
20 വർഷത്തെ കാത്തിരിപ്പ്; ആർസനൽ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ
ലണ്ടൻ: നീണ്ട 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇംഗ്ളീഷ് ക്ളബ് ആർസനൽ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ. സ്വന്തം സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാംപാദ സെമിയിൽ സ്‌പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചാണ് ആർസനൽ ഫൈനലിൽ...
മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് സ്‌ഫോടനം; പഞ്ചാബിൽ അതീവ ജാഗ്രത
ജലന്ധർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ പഞ്ചാബിലെ രണ്ടിടങ്ങളിലായി സ്‌ഫോടനം. ജലന്ധറിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ആസ്‌ഥാനത്തും അമൃത്‌സറിലെ ഖാസ സൈനിക ക്യാംപ് പരിസരത്തുമാണ് സ്‌ഫോടനം ഉണ്ടായത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.
ജലന്ധറിലെ ബിഎസ്എഫ് ആസ്‌ഥാനത്തിന്...
ചർച്ചകളിൽ പുരോഗതി; ‘ഓപ്പറേഷൻ പ്രോജക്‌ട് ഫ്രീഡം’ നിർത്തിവെച്ച് യുഎസ്
വാഷിങ്ടൻ: ഹോർമുസിൽ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി യുഎസ് തുടങ്ങിയ സൈനിക നടപടി നിർത്തിവെച്ച് യുഎസ്. ഇതിന്റെ ഭാഗമായി ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി നയിക്കാൻ ലക്ഷ്യമിട്ടുള്ള സൈനിക നീക്കമായ 'ഓപ്പറേഷൻ പ്രോജക്‌ട്...
വാണിജ്യ സിലിണ്ടർ വിലവർധന; ഇന്ന് ഹോട്ടലുകൾ അടച്ച് പ്രതിഷേധം
ന്യൂഡെൽഹി: കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതിനിടെ, വാണിജ്യ പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് ഹോട്ടലുകൾ ഇന്ന് പണിമുടക്കും. സംസ്‌ഥാന വ്യാപകമായി ഹോട്ടലുകൾ 24 മണിക്കൂർ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ്...
വാഹനാപകടത്തിൽ ചലച്ചിത്ര നിർമാതാവ് ആർബി. ചൗധരി അന്തരിച്ചു
ചെന്നൈ: രാജസ്‌ഥാനിലെ ഉദയ്‌പൂരിലുണ്ടായ വാഹനാപകടത്തിൽ പ്രശസ്‌ത സിനിമാ നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർബി. ചൗധരി അന്തരിച്ചു. 72 വയസായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
അപകടത്തിന്റെ വിശദാംശങ്ങളോ...
പാലക്കാട് ജില്ലയിൽ ഓൺലൈൻ ക്ളാസുകൾ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു
പാലക്കാട്: ജില്ലയിൽ ഓൺലൈൻ ക്ളാസുകൾ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. ഇനിമുതൽ ഫിസിക്കൽ ക്ളാസുകൾ നടത്താൻ അനുമതി നൽകി. ജില്ലയിൽ ചൂട് കനത്തതോടെയാണ് ഫിസിക്കൽ ക്ളാസുകൾ താൽക്കാലികമായി നിർത്തിക്കൊണ്ട് ഓൺലൈൻ ക്ളാസുകൾക്ക് അനുമതി നൽകിയത്.
ഈ...







































