Thu, Jul 2, 2026
32.1 C
Dubai

150 പേർക്ക് പെരുന്നാൾ കൈനീട്ടം; എസ്‌വൈഎസ്‌ ഖത്തറിന്റെ പദ്ധതി ഉൽഘാടനം ചെയ്‌തു

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് പ്രദേശത്തെ 11 സോണുകളിലെ തിരഞ്ഞെടുത്ത 150 പേർക്ക് എസ്‌വൈഎസ്‌ ഖത്തർ ഘടകം അതിന്റെ പെരുന്നാൾ കൈനീട്ടം വിതരണം ചെയ്യുന്ന പരിപാടിയുടെ ഉൽഘാടനം നടന്നു. കോവിഡ് സന്നദ്ധ സേവകർ,...

രാജിവയ്‌ക്കണം, അല്ലെങ്കിൽ പുറത്താക്കണം; മുല്ലപ്പള്ളിക്ക് എതിരെ ധർമ്മടത്തെ യുഡിഎഫ് സ്‌ഥാനാർഥി

കണ്ണൂർ: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ധര്‍മ്മടത്തെ യുഡിഎഫ് സ്‌ഥാനാര്‍ഥി സി രഘുനാഥ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനിയും കെപിസിസി അധ്യക്ഷ സ്‌ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടാണ്. രാജിവച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണം. കെ സുധാകരനെ അധ്യക്ഷ സ്‌ഥാനത്തേക്ക്...

മലപ്പുറത്തെ മൂന്ന് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ

മലപ്പുറം: മലപ്പുറം ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ. പുഴക്കാട്ടിരി, പോത്തുകൽ, മാറാക്കര പഞ്ചായത്തുകളിലാണ് ഇന്ന് നിരോധനാജ്‌ഞ ഏര്‍പ്പെടുത്തിയത്. ഇതോടെ ജില്ലയിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തിയ പഞ്ചായത്തുകളുടെ എണ്ണം ആകെ 62 ആയി. ടെസ്‌റ്റ് പോസിറ്റിവിറ്റി...

മാനന്തവാടിയിലെ തോൽവി; ഡിസിസി സെക്രട്ടറി രാജിവച്ചു

മാനന്തവാടി: വയനാട് ഡിസിസി സെക്രട്ടറി രാജിവെച്ചു. സെക്രട്ടറി എംജെ ബിജു ഡിസിസി പ്രസിഡണ്ടിന് രാജി കത്ത് കൈമാറി. മാനന്തവാടി മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ബിജുവിന്റെ രാജി....

മൃതദേഹം മാറി നൽകി പാലക്കാട് മെഡിക്കൽ കോളേജ്; ജീവനക്കാരന്റെ തെറ്റെന്ന് ആശുപത്രി അധികൃതർ

പാലക്കാട് : സംസ്‌ഥാനത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിന് പിന്നാലെ പാലക്കാട് മെഡിക്കൽ കോളേജിലും കോവിഡ് രോഗിയുടെ മൃതദേഹം മാറിയതായി പരാതി. പാലക്കാട് ജില്ലയിലെ മെഡിക്കൽ കോളേജിലാണ് സംഭവം. ഇന്നലെ രാത്രിയോടെ ഇവിടെ രണ്ട്...

വേനൽമഴ; ജില്ലയിലെ കശുവണ്ടി കർഷകർ പ്രതിസന്ധിയിൽ

കാസർഗോഡ് : ജില്ലയിൽ മലയോര മേഖലയിലെ കശുവണ്ടി കർഷകർക്ക് പ്രതിസന്ധി തീർത്ത് തുടർച്ചയായി പെയ്യുന്ന വേനൽമഴ. കശുവണ്ടിക്ക് കറുത്ത നിറം വന്നു തുടങ്ങിയതോടെ വിലയിൽ ഉണ്ടായ ഇടിവാണ് കർഷകർക്ക് തിരിച്ചടിയായത്. വിളവെടുപ്പിന്റെ തുടക്ക...

പെരിന്തൽമണ്ണയിലെ തോൽവി; കെപിഎം മുസ്‌തഫ കോടതിയിലേക്ക്

മലപ്പുറം: പെരിന്തൽമണ്ണയിലെ തോൽ‌വിയിൽ എൽഡിഎഫ് സ്‌ഥാനാർഥി കെപിഎം മുസ്‌തഫ കോടതിയെ സമീപിക്കും. 38 വോട്ടിനാണ് മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ജയിച്ചത്. പോസ്‌റ്റൽ വോട്ടുകൾ എണ്ണിയതിൽ അപാകതയുണ്ടെന്ന് ആരോപിച്ചാണ് മുസ്‌തഫ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്....

കെട്ടിടത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി

കണ്ണൂര്‍: ഒറ്റമുറി കെട്ടിടത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. പിണറായിയില്‍ ഉമ്മന്‍ചിറ കുഞ്ഞിപ്പള്ളിക്കു സമീപം സ്വകാര്യ വ്യക്‌തിയുടെ പറമ്പിലെ തേങ്ങാക്കൂടയില്‍ നിന്നാണ് ഇന്നലെ അർധരാത്രിയോടെ ആയുധങ്ങള്‍ കണ്ടെത്തിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ...
- Advertisement -