കനത്ത മഴയില്‍ വ്യാപക കൃഷി നാശം
കണ്ണൂര്‍ : കനത്ത മഴയില്‍ ജില്ലയില്‍ പലയിടത്തും വ്യാപക കൃഷിനാശം. ശക്തമായ മഴയില്‍ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയത് കൃഷികള്‍ നശിക്കാന്‍ കാരണമായി. ജില്ലയിലെ ചെങ്ങളായി, ശ്രീകണ്ഠപുരം തുടങ്ങിയ മേഖലകളിലെ കൃഷിയിടങ്ങള്‍ പലതും പൂര്‍ണ്ണമായും...
മഴ കനക്കുന്നു; വാളയാര്‍ ഡാം വീണ്ടും തുറന്നു
പാലക്കാട് : മഴ ശക്തമായതോടെ വാളയാര്‍ ഡാം വീണ്ടും തുറന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതാണ് ഈ സീസണില്‍ രണ്ടാമതും ഡാം തുറക്കാന്‍ കാരണം. ഡാമിന്റെ വൃഷ്‌ടിപ്രദേശത്തും വാളയാര്‍...
ചുഴലിക്കാറ്റ്; വരന്തരപ്പിള്ളി മേഖലയില്‍ വ്യാപക നാശ നഷ്‌ടം
തൃശൂര്‍: ചുഴലിക്കാറ്റില്‍ വരന്തരപ്പിള്ളി മലയോര മേഖലയില്‍ വ്യാപക നാശനഷ്‌ടം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റിലാണ് മേഖലയില്‍ വ്യാപക നാശ നഷ്‌ടം സംഭവിച്ചത്. ഒന്ന്, നാല്, ഒന്‍പത് വാര്‍ഡുകളായ കാരിക്കുളം, വെട്ടിങ്ങപ്പാടം, വടാന്‍ന്തോള്‍ എന്നീ ഭാഗങ്ങളിലാണ്...
ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിച്ചതിനെതിരെ കര്‍ഷക സംഘടനകള്‍
കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ പരിസ്ഥിതി ദുര്‍ബല മേഖലയായി (ഇക്കോ സെന്‍സിറ്റീവ് സോണ്‍) പ്രഖ്യാപിച്ചതിനെതിരെ സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. നാലു രൂപതകളുടെ നേതൃത്വത്തിലുള്ള സംയ്കുത സമര സമിതിയാണ് നേതൃത്വം നല്‍കുന്നത്.
കേന്ദ്ര...
വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം
കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട്ടില്‍ വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇയാള്‍ക്ക്പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകനാണ് ഇയാള്‍. നിരവിധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജേഷ്. പ്രദേശത്ത് മുമ്പും സ്‌ഫോടനം...
കനത്ത മഴ തുടരുന്നു; വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു
കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണ് കാസര്‍കോട് ഒരാള്‍ മരിച്ചു. ചേനക്കോട് സ്വദേശി ചന്ദ്രശേഖരന്‍ (37) ആണ് മരിച്ചത്. മധൂര്‍ ചേനക്കോട്ട് വയലിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
വടക്കന്‍ കേരളത്തില്‍ കനത്ത മഴ...
ഹാന്‍സ് പിടികൂടി
കണിയാമ്പറ്റ: കണിയാമ്പറ്റ മില്ലുമുക്കിലെ രണ്ട് കടകളില്‍ നിന്നായി 136 പാക്കറ്റ് ജാന്‍സ് പിടികൂടി. കമ്പളക്കാട് സ്‌റ്റേഷന്‍ എസ്.ഐ വി.പി ആന്റണിയുടെ നടന്ന റെയ്‌ഡിലാണ് വില്‍പനക്കായി സൂക്ഷിച്ച ഹാന്‍സ് പിടികൂടിയത്. സംഭവത്തില്‍ മമ്മൂക്കാര്‍ വീട്ടില്‍...
പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നു
മാഹി: വ്യാപാരികള്‍, കടയുടമകള്‍, തെരുവോര കച്ചവടക്കാര്‍ തുടങ്ങി വിവിധ മേഖലകളിലെ അസംഘടിത തൊഴിലാളികള്‍ക്ക് കേന്ദ്രത്തിന്റെ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ (എപിഎസ് പെന്‍ഷന്‍ പദ്ധതി) നിലവില്‍ വന്നു. 60 വയസു കഴിഞ്ഞാല്‍ കുറഞ്ഞത് 3000 രൂപ...







































