മുട്ടക്കോഴി വളർത്തൽ പദ്ധതി; പണം തിരിമറി നടത്തിയ കോഴിക്കോട് കോർപറേഷന് എതിരെ നിയമനടപടി
കോഴിക്കോട്: മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്കായി പിരിച്ച പണം ടെൻഡറെടുത്ത കമ്പനിക്ക് നൽകാതെ കോഴിക്കോട് നഗരസഭയിലെ ഉദ്യോഗസ്‌ഥർ തിരിമറി നടത്തിയതായി ആരോപണം. ഇത് സംബന്ധിച്ച് വിതരണക്കാർ നഗരസഭയ്‌ക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ്....
വാടകവീട്ടിൽ പെൺവാണിഭം; സ്‌ത്രീകൾ ഉൾപ്പടെ 5 പേർ അറസ്‌റ്റിൽ
കോഴിക്കോട്: പാറോപ്പടി- ചേവരമ്പലം റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ വൻ സംഘത്തിലെ മൂന്ന് സ്‌ത്രീകൾ ഉൾപ്പടെ അഞ്ച് പേർ അറസ്‌റ്റിൽ. ബേപ്പൂർ അരക്കിണർ റസ്‌വ മൻസിലിൽ ഷഫീഖ് (32), ചേവായൂർ...
ചെങ്കളയിൽ മരിച്ച കുട്ടിയുടെ രണ്ടാമത്തെ നിപാ പരിശോധനാ ഫലവും നെഗറ്റീവ്
കാസർഗോഡ്: ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിയുടെ രണ്ടാമത്തെ നിപാ പരിശോധനാ ഫലവും നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ ട്രൂനാറ്റ്, ആർടിപിസിആർ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. അതേസമയം,...
വാക്‌സിനേഷൻ; 100 ശതമാനം നേട്ടവുമായി കണ്ണൂർ കോർപറേഷൻ
കണ്ണൂർ: എല്ലാവർക്കും ഒന്നാം ഡോസ് നൽകി കണ്ണൂർ കോർപ്പറേഷൻ. ഇതോടെ സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷൻ പൂർത്തിയാകുന്ന ആദ്യത്തെ കോർപറേഷനായി കണ്ണൂർ കോർപറേഷൻ മാറി. കോർപറേഷൻ പരിധിയിൽ 18 വയസിന് മുകളിലുള്ള 96.66 ശതമാനം...
വിവാഹ രജിസ്‌റ്റർ കാണാതായ സംഭവം; നീലേശ്വരം നഗരസഭാ ജീവനക്കാരിയെ സ്‌ഥലംമാറ്റും
കാസർഗോഡ്: നീലേശ്വരം നഗരസഭാ ഓഫിസിൽ നിന്ന് വിവാഹങ്ങളുടെ രജിസ്‌റ്റർ കാണാതായ സംഭവത്തിൽ വനിതാ ഹെൽത്ത് ഇൻസ്‌പെക്‌ടറെ സ്‌ഥലം മാറ്റാൻ തീരുമാനം. കൂടാതെ, ഒരു വർഷത്തെ ഇൻക്രിമെന്റ് തടഞ്ഞുവെക്കാനും നിർദ്ദേശമുണ്ട്. 2016 മുതൽ 2019...
കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം; വ്യാജ പ്രചാരണമെന്ന് പന്ന്യൻ രവീന്ദ്രൻ
കണ്ണൂർ: സിപിഐ യുവ നേതാവ് കനയ്യകുമാർ കോൺഗ്രസിലേക്കെന്ന വാർത്തയോട് പ്രതികരിച്ച് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. കനയ്യ കുമാർ പാർട്ടി വിടുമെന്ന് പറയുന്നവർ രാഹുൽ ഗാന്ധി തിരിച്ചു സിപിഐയിലേക്ക് വരുമെന്ന് പറയാത്തതെന്തെന്ന് അദ്ദേഹം...
യുവാവിനെ അടിച്ചുവീഴ്‌ത്തി കവർച്ച നടത്തിയ രണ്ടുപേർ പിടിയിൽ
തലശ്ശേരി: റെയിൽവേ സ്‌റ്റേഷന് സമീപം ടിസി മുക്കിൽ യുവാവിനെ പിടിച്ചുകൊണ്ട് പോയി അടിച്ചുവീഴ്‌ത്തി പണവും ഫോണും കവർന്ന പ്രതികളെ മിനിറ്റുകൾക്കകം പോലീസ് പിടികൂടി. തലശ്ശേരി ടെക്‌സ്‌റ്റൈൽ സിൻഡിക്കേറ്റ് വസ്‌ത്രശാലയിലെ ജീവനക്കാരൻ കൊടുവള്ളി ഇല്ലിക്കുന്നിലെ...
ജില്ലാ ജയിലിൽ തടവുകാർക്കും, ജീവനക്കാർക്കും കോവിഡ്; കർശന നിയന്ത്രണം
വയനാട്: തടവുകാർക്കും, ജീവനക്കാർക്കും കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ജയിലിൽ പുതിയ തടവുകാരെ പ്രവേശിപ്പിക്കില്ല. ജയിലിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെയാണ് പുതിയ തടവുകാർക്ക് പ്രവേശനമില്ലാത്തത്. നിലവിൽ ജില്ലാ ജയിലിലെ 11...







































