കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; മട്ടന്നൂരിൽ പരിശോധന കർശനമാക്കും
കണ്ണൂർ : കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മട്ടന്നൂർ നഗരസഭാ പരിധിയിൽ പരിശോധന കൂട്ടാൻ നിർദ്ദേശം നൽകി നഗരസഭാ അധികൃതർ. വ്യാപാരികൾ, ചുമട്ടു തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, ബാങ്ക്...
മംഗലം ഡാം തുറന്നു; ജില്ലയിൽ കൃഷിപ്പണികൾ ആരംഭിച്ചു
പാലക്കാട് : മംഗലം ഡാം തുറന്നതോടെ ജില്ലയിലെ മലയോര മേഖലകളിൽ കൃഷിപ്പണികൾ സജീവമായി. ആവശ്യത്തിന് മഴ ലഭിക്കാഞ്ഞതിനെ തുടർന്ന് കൃഷി ചെയ്യാൻ കർഷകർ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് മംഗലം ഡാം തുറക്കാൻ തീരുമാനമായത്. തുടർന്ന്...
പനമരത്ത് അജ്‌ഞാത സംഘത്തിന്റെ ആക്രമണം; പരിക്കേറ്റ വീട്ടമ്മയും മരിച്ചു
കൽപറ്റ: വയനാട് പനമരത്ത് അജ്‌ഞാത സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയും മരിച്ചു. നെല്ലിയമ്പലം പത്‌മാലയത്തിൽ റിട്ട അധ്യാപകനായ കേശവൻ മാസ്‌റ്ററുടെ ഭാര്യ പത്‌മാവതി (70) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കേശവൻ...
ചാരായ വാറ്റും വിൽപനയും സജീവം; 20 ലിറ്ററുമായി 2 പേർ പിടിയിൽ
പെരിന്തൽമണ്ണ: മലപ്പുറം-പാലക്കാട് അതിർത്തികളിൽ ചാരായ വിൽപന സംഘങ്ങൾ സജീവമാകുന്നു. 20 ലിറ്റർ വാറ്റുചാരായവുമായി 2 പേരെ പെരിന്തൽമണ്ണ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശ്രീകൃഷ്‌ണപുരം കോട്ടപ്പുറം സ്വദേശി കല്ലുവെട്ടുകുഴി സുധീഷ് (29), നാട്ടുകൽ താഴെ...
വേനൽമഴ; 2 കോടിയുടെ നെല്ല് നശിച്ച് പൊന്നാനി കോളിലെ 5 പഞ്ചായത്തുകൾ
മലപ്പുറം : ജില്ലയിലെ പൊന്നാനി കോളിൽ വേനൽ മഴയെ തുടർന്ന് നശിച്ചത് 2 കോടി രൂപയുടെ നെല്ല്. ജില്ലയിലെ 5 പഞ്ചായത്തുകളിലാണ് ഇത്രയധികം രൂപയുടെ കൃഷിനാശം ഉണ്ടായത്. പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിൽ...
മേയറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം; പരാതി നൽകി
കണ്ണൂർ: മേയറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമം. സംഭവത്തിൽ മേയർ അഡ്വ.ടിഒ മോഹനൻ പോലീസ് അസിസ്‌റ്റന്റ് കമ്മീഷണർക്ക് പരാതി നൽകി. ഉത്തരവാദികൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് മേയർ...
ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം
കോഴിക്കോട്: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. എല്ലാ തദ്ദേശ സ്‌ഥാപനങ്ങളും നിലവിലെ കേന്ദ്രങ്ങള്‍ക്ക് പുറമെ ഓരോ വാക്‌സിനേഷന്‍ സെന്റർ കൂടി ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ കളക്‌ടർ സാംബശിവ റാവു...
പനമരത്ത് ഗൃഹനാഥൻ കുത്തേറ്റുമരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്, അന്വേഷണം ആരംഭിച്ചു
കൽപറ്റ: വയനാട് പനമരത്ത് ഗൃഹനാഥൻ കുത്തേറ്റുമരിച്ചു. പനമരം താഴെ നെല്ലിയമ്പം പത്‌മാലയത്തിൽ കേശവൻ മാസ്‌റ്റർ (75) ആണ് മരിച്ചത്. റിട്ട. അധ്യാപകനായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ പത്‌മാവതിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...







































