Thu, Jun 25, 2026
34 C
Dubai

49 ആം യുഎഇ ദേശീയ ദിനം; 49 ജിബി സൗജന്യ ഡേറ്റമായി മൊബൈല്‍ കമ്പനികള്‍

യുഎഇ : 49 ആം യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് 49 ജിബി സൗജന്യ ഇന്റര്‍നെറ്റ് ഓഫര്‍ പ്രഖ്യാപിച്ച് ടെലികോം കമ്പനികള്‍. ഇത്തിസാലാത്ത്, ഡു എന്നീ ടെലികോം കമ്പനികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി...

കോഴിക്കോട് സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍

മസ്‌കറ്റ്: കോഴിക്കോട് സ്വദേശിയെ ഒമാനിലെ താമസ സ്‌ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര കുറ്റ്യാടി കക്കട്ടില്‍ സ്വദേശി താഹിറിനെയാണ് ബിദായയിലെ താമസ സ്‌ഥലത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 29 വയസായിരുന്നു. അഞ്ചുവര്‍ഷത്തോളമായി ബുറൈമിയില്‍ ജോലി...

സൗദി നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് 20 മലയാളികൾ ഉൾപ്പടെ 290 ഇന്ത്യക്കാർ നാട്ടിലെത്തി

റിയാദ്: വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായി സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 20 മലയാളികൾ ഉൾപ്പടെ 290 ഇന്ത്യക്കാർ നാട്ടിൽ തിരിച്ചെത്തി. വിസ, തൊഴിൽ നിയമലംഘനങ്ങൾക്ക് പിടിയിലായവരാണ് തിങ്കളാഴ്‌ച നാട്ടിൽ തിരിച്ചെത്തിയത്. തിങ്കളാഴ്‌ച വന്ന...

കോവിഡ് ഭീതി അകലുന്നു; ഒമാനില്‍ ടൂറിസ്‌റ്റ് വിസ അനുവദിക്കാന്‍ തീരുമാനം

മസ്‌കറ്റ്: ടൂറിസ്‌റ്റ് വിസ വീണ്ടും അനുവദിക്കാന്‍ ആരംഭിച്ച് ഒമാന്‍. രാജ്യത്ത് കോവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കോവിഡ് വ്യാപനം കാരണം നിര്‍ത്തി വെച്ചിരുന്ന ടൂറിസ്‌റ്റ് വിസ ഒമാന്‍ സുപ്രീം കമ്മിറ്റി...

കോവിഡ്; യുഎഇയില്‍ 714 പേര്‍ക്ക് രോഗമുക്‌തി, ഇന്ന് രോഗം സ്‌ഥിരീകരിച്ചത് 1107 പേര്‍ക്ക്

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 1107 പേര്‍ക്ക്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,68,860 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗബാധിതരുടെ വര്‍ദ്ധന തുടരുന്ന യുഎഇയില്‍ 2...

ദുബായിൽ ഇന്ധന സർച്ചാർജ് കുറച്ചു; വൈദ്യുതി നിരക്ക് കുറയും

ദുബായ്: കോവിഡ് കാലത്തെ ഇളവുകളുടെ തുടർച്ചയുമായി ദുബായ് ഭരണകൂടം രംഗത്ത്. ഇന്ധന സർച്ചാർജ് കുറക്കാൻ എമിറേറ്റ്സ് സുപ്രീം കൗൺസിൽ ഓഫ് എനർജി തീരുമാനിച്ചു. ഇതോടെ വൈദ്യുതി, വെള്ളം നിരക്കുകളിൽ കൂടുതൽ ഇളവുകളുണ്ടാവും. തീരുമാനം ഡിസംബർ...

ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മൊബൈൽ ആപ്പ്

ദോഹ: ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മൊബൈൽ ആപ്ളിക്കേഷൻ പുറത്തിറക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. ഞായറാഴ്‌ച എംബസിയിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ...

യാത്രാവിലക്ക് നീക്കും; വിമാന സർവീസുകൾ പുനരാരംഭിക്കാൻ സജ്‌ജമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം മൂലം വിലക്കേർപ്പെടുത്തിയിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കാൻ സജ്‌ജമാണെന്ന് കുവൈറ്റ് വ്യോമയാന വകുപ്പ്. ഇന്ത്യ ഉൾപ്പടെ 34 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാൻ കഴിയും. കോവിഡിനെതിരായ...
- Advertisement -