ഭാഗിക പൊതുമാപ്പ്; നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് 400 പേർ മാത്രം

By Trainee Reporter, Malabar News
Representational image
Ajwa Travels

കുവൈറ്റ് സിറ്റി: 2020 ജനുവരിക്ക് മുൻപ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സ്‌റ്റാറ്റസ് നിയമ വിധേയമാക്കാൻ ഒരു മാസത്തെ കാലാവധി നൽകിയിട്ടും അപ്പോയ്ന്റ്മെന്റ് എടുത്തത് ചുരുക്കം ആളുകൾ മാത്രം. ഡിസംബർ 1 മുതൽ ഇതുവരെ 2,300 പേർ മാത്രമാണ് അപ്പോയ്ന്റ്മെന്റ് എടുത്തത്. ഇതിൽ തന്നെ 400 പേർ മാത്രമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇഖാമ നിയമ വിധേയമാക്കിയത്. ബാക്കിയുള്ളവർ വരാതിരിക്കുകയോ തീയതി മാറ്റിചോദിക്കുകയോ ചെയ്‌തു.

ഡിസംബർ 1 മുതൽ 31 വരെയാണ് പിഴയടച്ച് ഇഖാമ നിയമ വിധേയമാക്കുവാനുള്ള അവസരമുള്ളത്. ഈ അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ പിന്നീട് നാടുവിടുകയല്ലാതെ വേറെ മാർഗമില്ല. അടുത്തമാസം മുതൽ താമസ നിയമ ലംഘകരെ പിടികൂടാൻ വ്യാപക പരിശോധന നടത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also: സൗദിയിൽ വിനോദ പരിപാടികൾ ജനുവരിയിൽ വീണ്ടും ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE