കെഎം ഷാജിയുടെ വീട് പൊളിച്ചു മാറ്റാൻ കോർപ്പറേഷന്റെ നോട്ടീസ്
കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ വീട് പൊളിച്ചുമാറ്റാൻ നോട്ടീസ്. കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചതിന് കോഴിക്കോട് കോർപ്പറേഷനാണ് നോട്ടീസ് നൽകിയത്. പ്ളാനിലെ അനുമതിയേക്കാൾ വിസ്‌തീർണം കൂട്ടിയാണ് വീട് നിർമ്മിച്ചതെന്ന് കോർപ്പറേഷൻ ഉദ്യോഗസ്‌ഥർ കണ്ടെത്തിയിരുന്നു....
ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണം; മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച് എം.പി.
കാഞ്ഞങ്ങാട്: മരണം വരെ നിരാഹാര സമരം നടത്തുമെന്ന ആഹ്വാനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. തെക്കില്‍ ഗ്രാമത്തില്‍ നിര്‍മിച്ച ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണം എന്നാവശ്യപ്പെട്ടാണ് എം.പി. മരണം വരെ നിരാഹാര സമരം നടത്തുമെന്ന്...
കോവിഡ് രോഗിയെ മറ്റ് രോഗിക്കള്‍ക്കൊപ്പം ചികില്‍സിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം
കോഴിക്കോട്: കോവിഡ് രോഗിയെ മറ്റ് രോഗികള്‍ക്കൊപ്പം ചികില്‍സിച്ചുവെന്ന് ആരോപിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിഷേധം ശക്‌തമാകുന്നു. രോഗികളുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്‌ച്ച വൈകിട്ടോടെയാണ് സംഭവം. ജനറല്‍ ഐസിയുവിലാണ് കോവിഡ് രോഗിയെ...
പെരിക്കല്ലൂരിന് ആശ്വാസമായി; തോണിക്കടവ് തുറന്നു
പുല്‍പള്ളി: 7 മാസങ്ങള്‍ക്ക് ശേഷം പുല്‍പ്പള്ളി പെരിക്കല്ലൂര്‍ തോണിക്കടവ് തുറന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന തോണി സര്‍വീസുകള്‍ ഇവിടെ നിര്‍ത്തിവെച്ചത്. കബനി നദിയിലെ ഒരു ഭാഗം പെരിക്കല്ലൂരും മറുഭാഗം...
സർക്കാർ സ്‌കൂളിൽ പഠിച്ചു വളർന്ന കാവ്യാജോസിന് പിഎം റിസർച്ച് ഫെലോഷിപ്പ്
മലപ്പുറം: ജില്ലയിലെ തിരൂർ മാങ്ങാട്ടിരി സ്വദേശിനി കാവ്യ ജോസ് പ്രൈം മിനിസ്‌റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പിന് അർഹതനേടി. രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പാണിത്. കെമിസ്ട്രിയിലെ സുപ്രാമോളികുലാർ കേജസ് ഗവേഷണത്തിനാണ് ഇതനുവദിച്ചിരുക്കുന്നത് .
പൂനയിലെ ഇന്ത്യൻ...
ജില്ലയുടെ നഗര പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം
പാലക്കാട് : കോവിഡ് വ്യാപനം പാലക്കാട് ജില്ലയുടെ നഗര പ്രദേശങ്ങളില്‍ രൂക്ഷമാകുന്നതായി ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍. പാലക്കാട് നഗരസഭ പരിധിയിലാണ് വ്യാപനം ഏറ്റവും കൂടുതല്‍. ഒറ്റപ്പാലത്തും രോഗവ്യാപനം വര്‍ധിക്കുന്നുണ്ട്. ജനത്തിരക്ക് കൂടിയ സ്‌ഥലങ്ങളിലാണ്...
കോവിഡ് ബാധ; മലപ്പുറം ജില്ലയിൽ സ്‌ഥിതി ഗുരുതരം
മലപ്പുറം: ജില്ലയിൽ പരിശോധിക്കുന്ന 100 പേരിൽ 31 പേരും കോവിഡ് ബാധിതരെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. നിലവിലെ സംസ്‌ഥാന ശരാശരി 15 ശതമാനമാണ്. 100 പേരെ പരിശോധിക്കുമ്പോൾ 15 പേർക്ക് രോഗം കണ്ടെത്തുന്നു എന്നർഥം....
കണ്ണഞ്ചേരിയിൽ ഇരുനിലക്കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു
കോഴിക്കോട്: കണ്ണഞ്ചേരിയിൽ ഇരുനില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. 25 വർഷത്തോളം പഴക്കമുള്ള കണ്ണഞ്ചേരി സ്‌കൂളിന് സമീപത്തെ ഓടു മേഞ്ഞ കെട്ടിടമാണ് പൊടുന്നനെ തകർന്നത്. രാത്രി 8.15 ഓടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ...








































