‘ബ്ലാക്ക് പാന്തര്‍’ ഇനിയോര്‍മ്മ

By Team Member, Malabar News
Malabarnews_chadwick boseman

ബ്ലാക്ക് പാന്തര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷക മനസില്‍ അനശ്വരമാക്കിയ ഹോളിവുഡ് നടന്‍ ചാഡ് വിക് ബോസ്മാന്‍ അന്തരിച്ചു. ലോസ് ഏയ്ഞ്ചല്‍സിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 43 ആം വയസിലാണ് അദ്ദേഹം ലോകത്തോടും സിനിമാജീവിതത്തോടും വിടവാങ്ങിയത്. നാല് വര്‍ഷമായി കുടലില്‍ കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു ചാഡ് വിക്. തന്റെ രോഗവിവരം, അദ്ദേഹം പുറംലോകത്തെ അറിയിച്ചിരുന്നില്ല.

നിരവധി സൂപ്പര്‍ ഹീറോ ചിത്രങ്ങളില്‍ വേഷമിട്ട ചാഡ് വിക് ബോസ്മാന്‍, ബ്ലാക്ക് പാന്തര്‍ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ ലോകസിനിമ പ്രേക്ഷകരുടെ മനസില്‍ വലിയൊരു സ്ഥാനം ഉറപ്പിച്ചിരുന്നു. 17 വര്‍ഷം നീണ്ട തന്റെ സിനിമ ജീവിതത്തില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ ചാഡ് വിക്കിനായി. കാന്‍സര്‍ ബാധിതനായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ച്ചയായ സര്‍ജറികള്‍ക്കും കീമോ തെറാപ്പിക്കും ഇടയിലാണ് അദ്ദേഹം ആ കഥാപാത്രങ്ങള്‍ക്കൊക്കെ ജീവന്‍ നല്‍കിയിരുന്നത്.

Malabarnews_black pather
ബ്ലാക്ക് പാന്തർ കഥാപാത്രമായി ചാഡ്‌വിക് ബോസ്‌മാൻ

ബ്ലാക്ക് പാന്തറിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ചാഡ് വിക്കിന്റെ സിനിമാജീവിതത്തിലെ വലിയൊരു ആദരമാണെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഗെറ്റ് അപ്, ഡ്രാഫ്റ്റ് ഡേ, ക്യാപ്റ്റന്‍ അമേരിക്ക സിവില്‍ വാര്‍, മാര്‍ഷല്‍, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേഴ്സ് എന്‍ഡ് ഗെയിം, 21 ബ്രിഡ്ജസ് തുടങ്ങി നിരവധി സിനിമകളില്‍ ചാഡ് വിക് ബോസ്മാന്‍ വേഷമിട്ടു. ഒപ്പം തന്നെ നിരവധി ടെലിവിഷന്‍ സീരീസുകളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE