‘ഉമ്മൻ ചാണ്ടി പുതുതലമുറക്ക് മാതൃകയെന്ന്’ മുഖ്യമന്ത്രി; നിയമസഭാ സമ്മേളനത്തിന് തുടക്കം

53 വർഷം തുടർച്ചയായി എംഎൽഎയായി പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയില്ലതെയാണ് സമ്മേളനത്തിന് തുടക്കമായത്. മറ്റു നടപടികളിലേക്ക് കടക്കാതെ സഭ ഇന്നത്തേക്ക് പിരിയും. 12 ദിവസം സമ്മേളിച്ചു 24ന് സമാപിക്കും.

By Trainee Reporter, Malabar News
Chief Minister Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്‌പീക്കർ വക്കം പുരുഷോത്തമനും ആദരം അർപ്പിച്ചു 15ആം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മറ്റു കക്ഷിനേതാക്കൾ എന്നിവർ ചരമോപചാരം അർപ്പിച്ചു. ഉമ്മൻ ചാണ്ടി പുതുതലമുറക്ക് മാതൃകയെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.

‘കേരളം വിട്ടുപോകാതെ മനസായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. കഠിനാദ്ധ്വാനവും അർപ്പണബോധവുമാണ് അദ്ദേഹത്തെ നയിച്ചത്. ജീവിതം രാഷ്‌ട്രീയത്തിന് വേണ്ടി സമർപ്പിച്ച വ്യക്‌തി. ഊണിനും ഉറക്കത്തിനുമൊന്നും പ്രധാന്യം കൽപ്പിക്കാതെ ആരോഗ്യം പോലും നോക്കാതെ പൊതുമണ്ഡലത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. രോഗാതുരമായ ഘട്ടത്തിൽ പോലും ഏറ്റെടുത്ത കമകൾ പൂർത്തീകരിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻ ചാണ്ടിയുടെ ഈ ആത്‌മാർഥത പൊതുതലമുറക്ക് അടക്കം മാതൃകയാണ്- പിണറായിൽ വിജയൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ കേരളം രാഷ്‌ട്രീയത്തിലെ സുപ്രധാന ഏടാണ് അവസാനിക്കുന്നതെന്നും മികച്ച നിയമസഭാ സാമാജികനെയാണ് നഷ്‌ടമായതെനും സ്‌പീക്കർ അനുശോചിച്ചു. ജനക്കൂട്ടമായിരുന്നു ഉമ്മൻചാണ്ടിയുടെ ഇന്ധനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുസ്‌മരിച്ചു.

53 വർഷം തുടർച്ചയായി എംഎൽഎയായി പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയില്ലതെയാണ് സമ്മേളനത്തിന് തുടക്കമായത്. മറ്റു നടപടികളിലേക്ക് കടക്കാതെ സഭ ഇന്നത്തേക്ക് പിരിയും. 12 ദിവസം സമ്മേളിച്ചു 24ന് സമാപിക്കും. അതേസമയം, ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം കെപി മോഹനന് നൽകി. എൽജെഡി കക്ഷി നേതാവ് എന്ന നിലയിലാണ് കെപി മോഹനൻ മുൻനിരയിലേക്ക് എത്തിയത്. നേരത്തെ രണ്ടാം നിലയിലായിരുന്നു കെപി മോഹനന്റെ സ്‌ഥാനം.

Most Read| ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ആര്; പുതുപ്പള്ളി ഒരുക്കത്തിലേക്ക് കടന്ന് കോൺഗ്രസ്- ഇന്ന് യോഗം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE