അമര്‍നാഥില്‍ മേഘവിസ്‌ഫോടനം; പിന്നാലെ മിന്നല്‍ പ്രളയവും

By Staff Reporter, Malabar News
amarnath-cloudburst
Representational Image
Ajwa Travels

ശ്രീനഗര്‍: കശ്‌മീരിലെ അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം. ഇതേ തുടര്‍ന്ന് പ്രദേശത്ത് മിന്നല്‍ പ്രളയവുമുണ്ടായി. ആളപായമോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല.

താഴ്‌ന്ന പ്രദേശത്തുള്ള ആളുകളോട് ഉയര്‍ന്ന സ്‌ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലും ഹിമാചല്‍പ്രദേശിലെ മണാലിയിലും മേഘവിസ്‌ഫോടനം ഉണ്ടായിരുന്നു.

കിഷ്‌ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിൽ ഏഴ് പേർ മരണപ്പെടുകയും മുപ്പതിൽ അധികം പേരെ കാണാതാവുകയും ചെയ്‌തു. കുതിച്ചെത്തിയ വെള്ളത്തിൽ നിരവധി വീടുകൾ ഒലിച്ചു പോയി.

അതേസമയം പ്രദേശത്ത് രക്ഷാ പ്രവർത്തനത്തിനായി കരസേനയും പോലീസും എത്തിയിട്ടുണ്ട്. സ്‌ഥലത്തേക്ക് കൂടൂതൽ എൻഡിആർഎഫ് സംഘത്തെ അയ്‌ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി. പരിക്കേറ്റവരെ ആകാശമാർഗം ആശുപത്രിയിൽ എത്തിക്കാൻ വ്യോമസേനയുടെ സഹായവും തേടിയിട്ടുണ്ട്.

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. കുളു, ലാഹുൽ സപ്‌തി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്.

Most Read: ‘ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളത്തിൽ നിന്നും മാറ്റില്ല’; നിയമ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE