ദമ്പതികളുടെ മരണം; വീഴ്‌ച പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് മനുഷ്യാവകാശ കമ്മീഷന്‍

By Staff Reporter, Malabar News
human-right-commission kerala
Representational Image
Ajwa Travels

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ പോലീസിന് നിര്‍ദേശം കൈമാറി മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ വീഴ്‌ച പരിശോധിക്കണമെന്നും നാലാഴ്‌ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. റൂറല്‍ എസ്‌പിക്കാണ് ജസ്‌റ്റിസ് ആന്റണി ഡൊമനിക് നിര്‍ദേശം നല്‍കിയത്.

വീട് ഒഴിപ്പിക്കാന്‍ പോലീസും കോടതി ഉദ്യോഗസ്‌ഥരും എത്തിയപ്പോഴായിരുന്നു ദമ്പതികളുടെ ആത്‌മഹത്യ ഭീഷണി. രാജന്‍ ഭൂമി കയ്യേറിയെന്ന അയല്‍വാസി വസന്തയുടെ ഹരജിയില്‍ ഈ മാസം 22ന് ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നത്.

തുടര്‍ന്ന് പോലീസ് എത്തി രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ രാജനും ഭാര്യ അമ്പിളിയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇതിനിടെ പോലീസ് കൈ തട്ടിമാറ്റിയതോടെയാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന രാജനും അമ്പിളിയും ഇന്നലെയാണ് മരണപ്പെട്ടത്. മൂന്നു സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടിയായിരുന്നു രാജനും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.

Read Also: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ വിജയകരം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE