ഇന്ന് 766 പേർക്ക് രോഗമുക്തി; കോവിഡ് ബാധ 1500 കടന്നു

By Desk Reporter, Malabar News
kerala covid 19_2020 Aug 13
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 766 പേർക്ക്‌ രോഗമുക്തി , ആദ്യമായി രോഗബാധ 1500 കടന്നു . 1564 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1380 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് .ഇവരിൽ 98 പേരുടെ ഉറവിടം വ്യക്തമല്ല.

3 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയ 60 പേർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 100 പേർക്കും, 15 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു .

ആഗസ്റ്റ്‌ 7ന് മരിച്ച തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജൻ (55), ആഗസ്റ്റ്‌ 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണൻ (80), ആഗസ്റ്റ്‌ 10ന് മരിച്ച മലപ്പുറം സ്വദേശി അബ്ദുൾ റഹ്മാൻ (63) എന്നിവരുടെ പരിശോധനഫലങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ :

തിരുവനന്തപുരം – 434
കൊല്ലം – 74
പത്തനംതിട്ട – 75
ഇടുക്കി – 31
ആലപ്പുഴ – 72
കോട്ടയം – 53
എറണാകുളം – 115
തൃശൂർ – 75
പാലക്കാട്‌ – 202
മലപ്പുറം – 202
കോഴിക്കോട് – 98
വയനാട് – 27
കണ്ണൂർ – 27
കാസർഗോഡ് – 79

രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ :

തിരുവനന്തപുരം -197
എറണാകുളം -109
കൊല്ലം -73
പത്തനംതിട്ട -8
ഇടുക്കി -22
ആലപ്പുഴ -70
കോട്ടയം -17
തൃശൂർ -47
പാലക്കാട്‌ -67
മലപ്പുറം -61
കോഴിക്കോട് -12
വയനാട് -30
കാസർഗോഡ് -28

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 39079 പേർക്കാണ്, ഇതിൽ 25688 പേർ രോഗമുക്തി നേടി. 13391 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 31270 സാമ്പിളുകൾ പരിശോധനക്കയച്ചു.

1, 53, 061 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്, ഇതിൽ 12683 പേർ ആശുപത്രികളിലാണ്, ഇന്ന് മാത്രം 1670 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,43,085 സാമ്പിളുകള്‍ ശേഖരിച്ചു, ആകെ ഹോട്സ്പോട്ടുകളുടെ എണ്ണം 544 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE