കോവിഡ് വ്യാപനം; സിപിഎം സംസ്‌ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും മാറ്റിയേക്കും

By Staff Reporter, Malabar News
CPM
Ajwa Travels

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മാറ്റിയേക്കും. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീയതി പുതുക്കാന്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റിലാണ് തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ 4 വരെയായിരുന്നു സംസ്‌ഥാന സമ്മേളനം കൊച്ചിയില്‍ തീരുമാനിച്ചിരുന്നത്.

ഫെബ്രുവരി 15ന് ശേഷമുള്ള സാഹചര്യം പരിഗണിച്ചാവും പുതിയ തീയതി തീരുമാനിക്കുക. ആലപ്പുഴ ഒഴികെയുള്ള ജില്ലാ സമ്മേളനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഹൈക്കോടതി ഇടപെടല്‍ കൂടി കണക്കെടുത്താണ് ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിയത്.

ഏപ്രിലില്‍ നിശ്‌ചയിച്ചിരുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്‌ഥാന സമ്മേളനം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. പാർട്ടി കോൺഗ്രസും നീട്ടിവയ്‌ക്കാനാണ് സാധ്യത.

ഓരോ ജില്ലയിലെയും പാര്‍ട്ടി അംഗങ്ങളേ പങ്കെടുപ്പിച്ചാണ് സംസ്‌ഥാന സമ്മേളനം നടത്തുക. അതേസമയം, സംസ്‌ഥാന സമ്മേളനത്തിന് തിരുവാതിര പോലെ യാതൊരു പരിപാടികളും വേണ്ടെന്നാണ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

Read Also: നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്‌താരത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE