സൗദിയില്‍ കോവിഡ് വ്യാപനത്തില്‍ കുറവ്; 24 മണിക്കൂറില്‍ 141 രോഗികള്‍ മാത്രം

By Team Member, Malabar News
Malabarnews_saudi covid
Representational image
Ajwa Travels

സൗദി : സൗദിയില്‍ കോവിഡ് വ്യാപനത്തില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 141 പേര്‍ക്ക് മാത്രമാണ് രോഗബാധ ഉണ്ടായത്. കോവിഡ് വ്യാപനം ആരംഭിച്ച സമയം മുതല്‍ കണക്കാക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവ് രാജ്യത്ത് രോഗവ്യാപനത്തിന്റെ ആശങ്കകള്‍ക്ക് വലിയ അയവ് നല്‍കുന്നുണ്ട്.

നിലവില്‍ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,59,415 ആണ്. കൂടാതെ കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 10 പേരാണ്. മരണനിരക്കിലും കഴിഞ്ഞ ദിവസം രാജ്യത്ത് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക് 1.7 ശതമാനമാണ്. രോഗബാധിതരാകുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവിനൊപ്പം തന്നെ രാജ്യത്ത് രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തില്‍ ഉയര്‍ച്ചയും രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് 248 ആളുകളാണ് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 97.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 3,49,872 ആണ്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവില്‍ ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 3,531 ആയി കുറഞ്ഞു. ഇവരില്‍ 537 ആളുകളാണ് ഗുരുതരാവസ്‌ഥയില്‍ ആശുപത്രികളില്‍ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസവും റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിയാദിലാണ്. 47 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഇവിടെ രോഗം സ്‌ഥിരീകരിച്ചത്.

Read also : കോവിഡ് ബാധിച്ച് യുഎഇയില്‍ 4 മരണം; പ്രതിദിന രോഗബാധ 1,255

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE