കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

By Desk Reporter, Malabar News
Noufal Ambulance Driver
പ്രതി നൗഫൽ
Ajwa Travels

തിരുവനന്തപുരം: കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി, ആംബുലന്‍സ് ഡ്രൈവര്‍ തന്നെ, വാഹനം നിറുത്തിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊലക്കേസില്‍ പ്രതിയായ നൗഫലിനെ പോലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍ സഹാനുഭൂതി ആവശ്യമായ മേഖലകളില്‍ ജോലിക്ക് കയറുന്നത് തടയാനുള്ള സംവിധാനം കൊണ്ട് വരണമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

നിയമപ്രകാരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി വേണം ജോലിക്ക് കയറ്റാന്‍. പക്ഷെ അത് പലപ്പോഴും പാലിക്കപ്പെടാറില്ല. പ്രതി നൗഫലിന്റെ കേസിലും അതാണ് സംഭവിച്ചിരിക്കുന്നത്. ഇനി മുതല്‍ ആംബുലന്‍സ് ഡ്രൈവര്‍ ജോലിക്ക്, പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരെ പ്രവേശിപ്പിക്കരുതെന്ന് ഈ സംഭവത്തോടെയെങ്കിലും മനസ്സിലാക്കണമെന്ന് പ്രതിഷേധ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ആംബുലന്‍സില്‍ രണ്ടില്‍ കുറയാത്ത വ്യക്തികള്‍ ജോലിക്ക് ഉണ്ടായിരിക്കണം എന്നതും രോഗിയെ ആരോഗ്യ രംഗത്തുള്ളവരോ കുടുംബാംഗങ്ങളോ അനുഗമിക്കണമെന്നതും ഈ സംഭവം തെളിയിക്കുന്നതായും പ്രതിഷേധ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു.

ശനിയാഴ്ച്ച അര്‍ദ്ധരാത്രിയിലാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിറുത്തിയിട്ട് പ്രതി നൗഫല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അടൂര്‍ വടക്കടത്ത് കാവില്‍ നിന്ന് രണ്ട് കോവിഡ് രോഗികളുമായി പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു നൗഫല്‍ നിയന്ത്രിക്കുന്ന ആംബുലന്‍സ്. രണ്ടിടത്ത് നിന്നായി കയറ്റിയ രണ്ടു രോഗികളാണ് ഈ ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. അടൂരില്‍ നിന്ന് കയറ്റിയ യുവതിയെ തൊട്ടടുത്തുള്ള ആശുപത്രിയിലും ആദ്യം കയറ്റിയ 42 കാരിയെ, 18 കിലോമീറ്റര്‍ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയിലും എത്തിക്കാനായിരുന്നു ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.

എന്നാല്‍ നൗഫല്‍ ആംബുലന്‍സിലുള്ള യുവതിയെ തൊട്ടടുത്തുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ചില്ല. ആസൂത്രിതമായി 18 കിലോമീറ്റര്‍ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയിലേക്ക് ആംബുലസ് വിട്ടു. അവിടെ 42 കാരിയായ സ്ത്രീയെ ഇറക്കിയ ശേഷം തിരിച്ചുവരുമ്പോഴാണ് കൃത്യം നടത്തുന്നത്. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലസ് നിറുത്തിയാണ് ക്ഷീണതയായി, മയക്കത്തിലായിരുന്ന പെണ്‍കുട്ടിയെ നൗഫല്‍ പീഡിപ്പിച്ചത്. കൃത്യത്തിനു ശേഷം നൗഫല്‍ പെണ്‍കുട്ടിയോട് ക്ഷമാപണം നടത്തിയിരുന്നു. ചെയ്തതു തെറ്റായി പോയെന്നും ആരോടും പറയരുതെന്നും പ്രതി പെണ്‍കുട്ടിയോട് അഭ്യര്‍ഥിച്ചു. പ്രതി ക്ഷമാപണം നടത്തിയത് പെണ്‍കുട്ടി തന്റെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഇത് കേസില്‍ പ്രതിക്കെതിരെയുള്ള നിര്‍ണ്ണായക തെളിവാണ്.

പീഡനശേഷം, പെണ്‍കുട്ടിയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ആംബുന്‍സില്‍ തന്നെ എത്തിച്ചു. ഇവിടെ ഇറങ്ങിയ പെണ്‍കുട്ടി അലറി വിളിക്കുകയും ഉടനെ അധികൃതര്‍ പോലീസില്‍ അറിയിക്കുകയും ഈ സമയത്ത് കടന്നു കളഞ്ഞിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ റോഡിലിട്ട് അടൂര്‍ പൊലീസ് പിടികൂടുകയും ആയിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ 14 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. ആംബുലന്‍സ് നടത്തിപ്പ് കമ്പനി, സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് നൗഫലിനെ പിരിച്ചുവിട്ടെന്നും പ്രതിക്ക് കടുത്തശിക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE