ഹത്രസ് കുടുംബത്തിന് സുരക്ഷയൊരുക്കാൻ സിആർപിഎഫ് സംഘം

By News Desk, Malabar News
CRPF Men to guard hathras family
Ajwa Travels

ഹത്രസ്: ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷയൊരുക്കാൻ 80 അംഗ സിആർപിഎഫ് (Central Reserve Police Force) സംഘത്തെ നിയോഗിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. സിആർപിഎഫ് കമാൻഡൻറ് മൻമോഹൻ സിങ് ഹത്രാസിലെത്തി എസ്‌പി വിനീത് ജെയ്‌സ്വാളിനെ സന്ദർശിച്ചു.

Related News: ഹത്രസ് കേസ് അന്വേഷണം കോടതി മേൽനോട്ടത്തിൽ; സുപ്രീം കോടതി ഉത്തരവ്

പ്രദേശത്തെ സ്‌കൂളിലാണ് സുരക്ഷാ സംഘത്തിന് താമസം ഒരുക്കിയിരിക്കുന്നത്. ഒക്‌ടോബർ 27 ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പെൺകുട്ടിയുടെ കുടുംബത്തിന് കൂടുതൽ സംരക്ഷണം നൽകണമെന്ന് നിർദേശിച്ചത്. എന്നാൽ, കേസ് ഡെൽഹിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE