എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണം; ആത്‌മഹത്യാ കുറിപ്പുകളിലൊന്ന് വ്യാജമെന്ന് ആരോപണം

By News Bureau, Malabar News
death of SNDP branch secretary
Ajwa Travels

ആലപ്പുഴ: പുറക്കാട് എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച രാജുവിന്റെ സഹോദരൻ. മൃതദേഹത്തിനൊപ്പം കണ്ടെടുത്ത ആത്‌മഹത്യാ കുറിപ്പുകളിൽ ഒന്ന് വ്യാജമാണെന്ന് സഹോദരൻ രാജീവൻ ആരോപിച്ചു.

മുൻ ഭരണ സമിതി അംഗങ്ങൾ രാജുവിനെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച സഹോദരൻ ഇവർ അഴിമതി നടത്താൻ രാജുവിനെ പ്രേരിപ്പിച്ചുവെന്നും വഴങ്ങാത്തതിന്റെ വിരോധം പ്രകടമാക്കിയെന്നും പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും രാജീവൻ ആവശ്യപ്പെട്ടു.

എസ്എൻഡിപി യോഗം ശാഖാ സെക്രട്ടറി രാജു(64)വിനെ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് യൂണിയൻ ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വൈകിയിട്ടും വീട്ടിൽ എത്താതിരുന്നതോടെ ബന്ധുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ രാജുവിനെ കണ്ടത്.

സംഘടനാ പ്രശ്‌നങ്ങളാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read: നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE