രാഹുൽ ഗാന്ധിയുടെ അയോഗ്യത; സംസ്‌ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വിഡി സതീശൻ

ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് അനുകൂലമായ പ്രസ്‌താവന നൽകുകയും മറുവശത്ത് ബിജെപിയെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാരുടെ തലയടിച്ചു പൊട്ടിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഇടതു പിന്തുണ സോഷ്യൽ മീഡിയകളിൽ മാത്രമാണെന്നും സതീശൻ കുറ്റപ്പെടുത്തി.

By Trainee Reporter, Malabar News
VD Satheesan
Ajwa Travels

തിരുവനന്തപുരം: രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട വിഷയത്തിൽ സംസ്‌ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വിഡി സതീശൻ. ഒരു വശത്ത് പിന്തുണയെന്ന് പറയുന്നു. മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുന്നു. ഇത് എന്ത് നിലപാടാണെന്ന് വിഡി സതീശൻ ചോദിച്ചു. രാഹുലിനെ വേട്ടയാടുന്ന സംഘപരിവാർ അജണ്ടക്കെതിരെയുള്ള പോരാട്ടമാണ് ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്നത്. എന്നാൽ, ആ പോരാട്ടത്തെ അടിച്ചമർത്താനാണ് ഇടതു മുന്നണി ശ്രമിക്കുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

ഇന്നലെ സംസ്‌ഥാനത്ത് രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയടിച്ചു പൊട്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്. പ്രകടനം നടത്തുന്നവരുടെ തലയടിച്ചു പൊട്ടിക്കാനാണ് പോലീസിനും പ്രവർത്തകർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. മോദിയെ സന്തോഷിപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇതിലൂടെ വ്യക്‌തമാണെന്നും സതീശൻ കുറ്റപ്പെടുത്തി.

ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് അനുകൂലമായ പ്രസ്‌താവന നൽകുകയും മറുവശത്ത് ബിജെപിയെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാരുടെ തലയടിച്ചു പൊട്ടിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഇടതു പിന്തുണ സോഷ്യൽ മീഡിയകളിൽ മാത്രമാണെന്നും സതീശൻ കുറ്റപ്പെടുത്തി. അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ സംസ്‌ഥാനങ്ങൾ കേന്ദ്രീകരിച്ചു ഇന്ന് കോൺഗ്രസ് പ്രതിഷേധം നടത്താനിരിക്കുകയാണ്.

ജില്ലാ അടിസ്‌ഥാനങ്ങളിൽ പ്രതിഷേധം ശക്‌തമാക്കും. തിങ്കളാഴ്‌ച മുതൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. അതിനിടെ, രാഹുൽ ഗാന്ധി ഇന്ന് മാദ്ധ്യമങ്ങളെ കാണും. ഉച്ചക്ക് ഒരു മണിക്ക് എഐസിസി അസ്‌ഥാനത്താണ് വാർത്താ സമ്മേളനം. എംപി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ വാർത്താ സമ്മേളനമാണിത്.

Most Read: പികെ ശശി ചെയർമാനായ കോളേജിലേ നിക്ഷേപം; തുക തിരിച്ചു പിടിക്കാൻ സിപിഎം നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE