പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ പികെ ശശി ചെയർമാനായ യൂണിവേഴ്‌സൽ കോളേജിലേ നിക്ഷേപം തിരിച്ചു നൽകണമെന്ന് കുമരംപത്തൂർ സർവീസ് സഹകരണ ബാങ്ക്. കോളേജിലേക്ക് വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് പാർട്ടി അറിയാതെ പികെ ശശി പിരിച്ചെടുത്ത തുക തിരിച്ചുപിടിക്കാനാണ് സിപിഎം ഒരുങ്ങുന്നത്.
മണ്ണാർക്കാട് എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് യൂണിവേഴ്‌സൽ ആർട്‌സ് ആന്റ് സയൻസ് കോളേജ് പ്രവർത്തിക്കുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് പികെ ശശി പാർട്ടി അറിയാതെ പണം വാങ്ങിയെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.
കോളേജില്‍ ഏകദേശം 5 കോടി രൂപയുടെ നഷ്‌ടം നേരിടുന്നതായി 2020-21 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒരു രൂപ പോലും ലാഭം കിട്ടിയിട്ടില്ലെന്നാണ് നിക്ഷേപം തിരികെ ചോദിക്കാന്‍ തീരുമാനമെടുത്ത ബാങ്കിന്റെ നിലപാട്.
കുമരംപത്തൂർ സർവീസ് സഹകരണ ബാങ്ക് നൽകിയ 1.36 കോടി രൂപ തിരിച്ചുപിടിക്കാൻ വെള്ളിയാഴ്‌ച ചേർന്ന ഭരണസമിതി യോഗത്തിൽ തീരുമാനമായി. 19 അംഗ ഭരണസമിതി യോഗത്തിൽ നിന്ന് പ്രസിഡണ്ട് ഉൾപ്പടെ നാലുപേർ വിട്ടുനിന്നു.
Read Also: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്