ചർമം കണ്ടാൽ പ്രായം തോന്നിക്കുമോ? 30 കഴിഞ്ഞവർ ഇവ പതിവായി കഴിക്കൂ

By Trainee Reporter, Malabar News
skin care
Ajwa Travels

പ്രായം 30 കഴിഞ്ഞോ? ചർമം കണ്ടാൽ പ്രായം തോന്നിക്കുമോ? ഇവയൊന്നും ആലോചിച്ചു ഇനിയൊരു പേടി വേണ്ട. 30 കഴിഞ്ഞാലും ചർമം സുന്ദരമായിരിക്കാൻ പ്രതിവിധികൾ നമ്മുടെ മുന്നൽത്തന്നെയുണ്ട്. നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഇതിനുള്ള മികച്ച പ്രതിവിധി. ചർമത്തിന്റെ ആരോഗ്യത്തിനായി ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ദിവസേന ഉൾപ്പെടുത്താം.

അത്തരത്തിൽ 30 കഴിഞ്ഞവർ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

1. ബെറി പഴങ്ങൾ

ബെറി പഴങ്ങളാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സ്‌ട്രോബറി, ബ്ളൂബെറി, റാസ്‌ബെറി തടുങ്ങിയവയിൽ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ അവ കഴിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

2. സാൽമൺ ഫിഷ്

സൽമാൻ ഫിഷാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഒമേഗ-3 ഫാറ്റി അടങ്ങിയ സാൽമൺ ഫിഷ് ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

3. ഇലക്കറികൾ

ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ചീര പോലെയുള്ള വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയതാണ്. അതിനാൽ ഇവർ കഴിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

4. നട്‌സ്

നട്‌സ് ആണ് ഈ പട്ടികയിൽ അടുത്തതായി ഉൾപ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് നട്‌സ്. വിറ്റാമിൻ ബി, ഇ, മറ്റു പോഷകങ്ങൾ എന്നിവ അടങ്ങിയ നട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

healthy food

5. തൈര്

തൈരാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമായ ഇവ വയറിന്റെ ആരോഗ്യത്തിന് മാത്രമല്ല ചർമത്തിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

6. മഞ്ഞൾ

മഞ്ഞളാണ് ആറാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകളും കുർകുമിനും അടങ്ങിയ മഞ്ഞൾ പ്രതിരോധശേഷിക്കൊപ്പം ചർമത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

7. തക്കാളി

തക്കാളി നിരവധി ആരോഗ്യഗുണങ്ങൾ ആംഗ്യ പച്ചക്കറിയാണ്. ലൈക്കോപ്പിൻ അടങ്ങിയ തക്കാളി ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

8. അവക്കാഡോ

അവക്കാഡോ ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. അവകാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയ അവക്കാഡോ ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE