കാറില്‍ കാര്‍ഡ് കണ്ടാല്‍ എടുക്കരുത്, പണി കിട്ടും; മുന്നറിയിപ്പുമായി ദുബായ് പോലീസ്

By Desk Reporter, Malabar News
Dubai police issue warning _ Malabar News
Representational Image
Ajwa Travels

ദുബായ്: മസാജ് കേന്ദ്രങ്ങളുടെ മറവില്‍ ആളുകളെ കെണിയില്‍ പെടുത്തി പണം തട്ടുന്ന സംഘങ്ങള്‍ ദുബായില്‍ സജീവമാകുന്നു. മസാജിനെന്ന വ്യാജേന ക്ഷണിച്ചുവരുത്തുന്ന ഇരകളെ പങ്കാളികളുടെ സഹായത്താല്‍ കീഴ്‌പ്പെടുത്തി പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവരുകയാണ് ഇവരുടെ രീതി. പാര്‍ക്ക് ചെയ്ത കാറുകളുടെ വിന്‍ഡോ ഗ്ലാസുകളില്‍ കാര്‍ഡ് ഇട്ടുകൊണ്ടാണ് ഇവര്‍ ഇരകളെ ആകര്‍ഷിക്കുന്നത്. നിരവധി ആളുകള്‍ തട്ടിപ്പിനിരയായെങ്കിലും നാണക്കേട് ഭയന്ന് പുറത്തുപറയാതിരിക്കുന്ന അവസ്ഥയാണെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ മാസം ദുബായ് പോലീസ് കൊടുംകുറ്റവാളികളുടെ പട്ടികയില്‍ പെട്ട 47 പേരെ അറസ്റ്റ് ചെയ്തിരുന്നു. 20 ലധികം സംഘങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ഇവരില്‍ കൂടുതല്‍ പേരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരായിരുന്നു. ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് വിനോദസഞ്ചാരിയെ കെട്ടിയിട്ട് മര്‍ദിക്കുകയും സാധനങ്ങള്‍ കൈക്കലാക്കുകയും ചെയ്ത വനിതക്ക് 2 വര്‍ഷത്തെ തടവ് ശിക്ഷയാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കോടതി വിധിച്ചത്.

സമൂഹമാദ്ധ്യമങ്ങളും ഇരകളെ വീഴ്ത്താന്‍ സംഘം ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. കാറില്‍ കാര്‍ഡ് കൊണ്ട് വയ്ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും നിയമലംഘനം ഇപ്പോഴും തുടരുകയാണ്.വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളുടെ പേരിലും ബാങ്കിംഗ് സ്ഥാപനങ്ങളുടെ പേരിലും ഇവര്‍ ആളുകളെ സമീപിക്കുന്നുണ്ട്.

വിനോദസഞ്ചാരത്തിന് പേരുകേട്ട ദുബായില്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത നിരവധി മസാജിങ് കേന്ദ്രങ്ങളാണുള്ളത്. ഇതിന്റെ മറവിലാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നതും. ആരോഗ്യ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് മിക്കവയും പ്രവര്‍ത്തിക്കുന്നത്. അതിനൊപ്പം ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നത് ഭീഷണിയാണ്.

സമൂഹമാദ്ധ്യമങ്ങളില്‍ ഇത്തരക്കാരുടെ സന്ദേശം ലഭിക്കുന്നവര്‍ ഒരു കാരണവശാലും പ്രതികരിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.സംശയകരമായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം.

സൈറ്റ്: e-crime.ae, ഫോണ്‍ :999
ടോള്‍ ഫ്രീ: 8002626 എസ്എംഎസ് :2828
ഷാര്‍ജ പൊലീസ്: 06 5943228,
ഇ മെയില്‍: [email protected]

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE