വിദ്യാഭ്യാസ വളർച്ചക്കൊപ്പം സാമൂഹിക സാമ്പത്തിക വളർച്ചയും അനിവാര്യം; എസ്എസ്എഫ്

നിരവധി ഉന്നത കലാലയങ്ങളും മറ്റും നിലകൊള്ളുന്ന പ്രദേശമാണ് റായ്‌പൂർ. എന്നാൽ, ഇവിടുത്തെ ജനജീവിതവും സാമൂഹിക ജീവിതവും വളരെ പിന്നാക്കാവസ്‌ഥയിലാണെന്ന് എസ്എസ്എഫ് ദേശീയ പ്രസിഡണ്ട് ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി ചൂണ്ടിക്കാട്ടി.

By Trainee Reporter, Malabar News
ssf
Ajwa Travels

റായ്‌പൂർ: സാമൂഹിക, സാമ്പത്തിക വളർച്ച ഇന്ത്യയിലെ ഓരോ പ്രദേശത്തിനും സാധ്യമാകണമെന്ന് എസ്എസ്എഫ്. വിദ്യാഭ്യാസവും സാംസ്‌കാരികവുമായ വളർച്ച കൈവരിക്കുമ്പോൾ തന്നെ സാമൂഹിക-സാമ്പത്തിക വളർച്ചയും ഇന്ത്യയുടെ ഓരോ പ്രദേശത്തിനും സാധ്യമാകണമെന്ന് എസ്എസ്എഫ് ദേശീയ പ്രസിഡണ്ട് ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി ആവശ്യപ്പെട്ടു.

ദേശീയ കമ്മിറ്റി നടത്തുന്ന സംവിധാൻ യാത്രക്ക് റായ്‌പൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ഉന്നത കലാലയങ്ങളും മറ്റും നിലകൊള്ളുന്ന പ്രദേശമാണ് റായ്‌പൂർ. എന്നാൽ, ഇവിടുത്തെ ജനജീവിതവും സാമൂഹിക ജീവിതവും വളരെ പിന്നാക്കാവസ്‌ഥയിലാണ്. സമാന രീതിയിൽ പ്രതിസന്ധിയിൽ കഴിയുന്ന നിരവധി പ്രദേശങ്ങൾ രാജ്യത്ത് പലയിടങ്ങളിലുമുണ്ട്. എല്ലാ പ്രദേശങ്ങളിലും സന്തുലിതമായ അവസ്‌ഥ കൈവരിക്കുന്നതിന് ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജമ്മു കശ്‌മീരിൽ നിന്നും ഈ മാസം 12ന് പുറപ്പെട്ട സംവിധാൻ യാത്ര ഇന്നലെ ഛത്തീസ്‌ഗഡിൽ പര്യടനം നടത്തി. യാത്ര ഇന്ന് ബീഹാറിലേക്ക് പ്രവേശിച്ചു. പട്‌നയിലാണ് സ്വീകരണം നൽകിയത്. റായ്‌പൂരിലെ സ്വീകരണ സമ്മേളനം മൗലാന നൂറുൽ ഹഖ് മിസ്‌ബാഹി ഉൽഘാടനം ചെയ്‌തു. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. നൗഷാദ് ആലം മിസ്‌ബാഹി, സുഹൈറദ്ദീൻ നൂറാനി തുടങ്ങിയവർ സംസാരിച്ചു.

Most Read| മുസ്​ലിം വിദ്യാർഥിയെ മർദ്ദിച്ച സംഭവം; നേഹ പബ്ളിക് സ്‌കൂൾ പൂട്ടാൻ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE