മുംബൈ: എസ്എസ്‌എഫിന്റെമുന്നേറ്റം രാജ്യത്തിനും സമൂഹത്തിനും അഭിമാനകരമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ.
എസ്‌എസ്‌എഫ് ഇന്ത്യൻ ചരിത്രത്തിൽ തന്നെ വലിയൊരു അധ്യായം എഴുതിച്ചേർത്ത് മുന്നേറ്റം നടത്തുകയാണെന്നും അൻപത് വർഷങ്ങൾക്കു മുമ്പ് എസ്‌എസ്‌എഫ് സ്ഥാസ്‌ഥാപിതമാകുമ്പോൾ ഒരു യൂണിറ്റോ അനുകൂലമായൊരു സാഹചര്യമോ എവിടെയും കാണാനില്ലായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു.
ഇപ്പോൾ പിറകോട്ടു നോക്കുമ്പോൾ കേരളത്തിൽ മാത്രം എസ്‌എസ്എഫിന് ഏഴായിരത്തോളം യൂണിറ്റുകൾ വ്യവസ്‌ഥാപിതമായി സ്‌ഥാപിക്കാനും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനും സാധിച്ചുവെന്നും ഇദ്ദേഹം അഭിമാനത്തോടെ അടിവരയിട്ടു.
‘അഭ്യസ്‌തവിദ്യരായ ഡോക്‌ടർമാരും എഞ്ചിനീയർമാരും ഉൾപ്പടെ ഉന്നത ശ്രേണികളിൽ ജോലിചെയ്യുന്ന വലിയൊരു വിഭാഗം എസ്‌എസ്എഫിനോട് ചേർന്നുനിന്നു. രാജ്യത്തിന്റെ വിവിധ കലാലയങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച എസ്എസ്‌എഫിന്റെ ഈ ചരിത്രപ്രയാണം ദേശാതിർത്തികൾ താണ്ടിക്കഴിഞ്ഞു.’ -ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു.
‘അതിരുകൾ ഭേദിച്ച് എസ്‌എസ്‌എഫ് വളർന്നുവന്നതിൽ വലിയ സന്തോഷവും ആഹ്ളാദവുമുണ്ട്. മുംബൈ നഗരത്തിൽ ഇത്ര വലിയ സമ്മേളനം എസ്‌എസ്എഫിന് സംഘടിപ്പിക്കാൻ സാധിച്ചതിനു പിന്നിൽ ഈ സംഘടനയുടെ സ്വീകാര്യത അടയാളപ്പെടുത്തുന്നുണ്ട്. സമുദായത്തിനും രാജ്യത്തിനും സമൂഹത്തിനുമെല്ലാം അഭിമാനിക്കാവുന്ന പദ്ധതി പ്രവർത്തനങ്ങളും ആശയങ്ങളുമാണ് എസ്എസ്‌എഫിനെ മുന്നോട്ടു നയിക്കുന്നതെന്നും‘ ബുഖാരി തങ്ങൾ കൂട്ടിച്ചേർത്തു.
TECH READ | ജി-മെയിൽ അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!