കോവിഷീൽഡ്‌; 8 യൂറോപ്യൻ രാജ്യങ്ങൾ അംഗീകാരം നൽകി

By Team Member, Malabar News
Covishield Vaccine
Ajwa Travels

ന്യൂഡെൽഹി : ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവിഷീൽഡിന് 8 യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം. ജർമനി, സ്ളോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്‌ലാൻഡ്, അയർലാൻഡ്, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ് എന്നീ 8 രാജ്യങ്ങളാണ് കോവിഷീൽഡിന് അംഗീകാരം നൽകിയത്. അതിനാൽ തന്നെ 2 ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ എടുത്ത ആളുകൾക്ക് ഇനി മുതൽ ഈ രാജ്യങ്ങളിൽ ക്വാറന്റെയ്ൻ ഇല്ലാതെ തന്നെ പ്രവേശനാനുമതി ഉണ്ടായിരിക്കും.

കൊവാക്‌സിനും, കോവിഷീൽഡും സ്വീകരിച്ച ആളുകൾക്ക് യൂറോപ്യൻ രാജ്യങ്ങളിൽ പ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി ഇന്ത്യ നേരത്തെ രംഗത്ത് വന്നിരുന്നു. യൂറോപ്യൻ മെഡിസിൻ ഏജൻസി ഈ രണ്ട് വാക്‌സിനുകൾക്കും അംഗീകാരം നൽകാതിരുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യ രംഗത്ത് വന്നത്.

കൂടാതെ കൊവാക്‌സിനും കോവിഷീൽഡും അംഗീകരിക്കാത്ത സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒപ്പം ഈ വാക്‌സിനുകൾ അംഗീകരിച്ചാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാകാമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കിയത്‌.

Read also : കോവിഡ് വാക്‌സിനേഷൻ; പ്രായപൂർത്തിയായ എല്ലാവരും വാക്‌സിനെടുത്ത ആദ്യ ജില്ലയായി നീലഗിരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE