വ്യാജ പിസിആര്‍ പരിശോധനാ ഫലം; ഒമാനിൽ രണ്ട് പ്രവാസികള്‍ പിടിയില്‍

By Staff Reporter, Malabar News
Fake PCR test result-arrest in oman
Representational Image
Ajwa Travels

മസ്‍കറ്റ്: വ്യാജ പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നിർമിച്ചതിന് രണ്ട് പ്രവാസികളെ അറസ്‌റ്റ് ചെയ്‌തതായി റോയല്‍ ഒമാന്‍ പോലീസ്. ഒമാനില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യുവാന്‍ ആവശ്യമായ രേഖകളിലൊന്നായ പിസിആര്‍ പരിശോധനാ ഫലത്തിലാണ് ഇവർ കൃത്രിമം കാണിച്ചത്.

മസ്‌കറ്റ് ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡോകള്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡയറക്‌ടറേറ്റ് ജനറലുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

ഒരു ട്രാവൽ ഏജൻസി മുഖേനെയാണ് വ്യാജ പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയതെന്നും ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പോലീസ് അറിയിപ്പിൽ വ്യക്‌തമാക്കി.

Most Read: സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE