സിദ്ദീഖ് കാപ്പന് ചികിൽസ ലഭിക്കുന്നില്ലെന്ന് കുടുംബം

By Syndicated , Malabar News
petition filed by the journalists' union is in the Supreme Court today
Siddique Kappan
Ajwa Travels

കോഴിക്കോട്: യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ചികിൽസ നിഷേധിക്കുന്നതായി കുടുംബം. കോവിഡ് ബാധിതനായ കാപ്പനെ കട്ടിലില്‍ കെട്ടിയിട്ട നിലയിൽ ആണെന്നും ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു. കാപ്പന് കൃത്യമായ ചികിൽസ നൽകണമെന്നും ഇപ്പോഴുള്ള ആശുപത്രിയിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചു.

ജയിലില്‍ കഴിയുന്ന അന്‍പതോളം പേര്‍ക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് സിദ്ദീഖ് കാപ്പനും രോഗം സ്‌ഥിരീകരിച്ചത്. കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കെയുഡഡബ്‌ള്യൂജെ രംഗത്തെത്തിയിരുന്നു. യുപിയില്‍ കോവിഡ് രോഗികളോട് നിരുത്തരവാദപരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അതിനാൽ കടുത്ത പ്രമേഹ രോഗിയായ കാപ്പന് ചികിൽസ ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Read also: ഉത്തരേന്ത്യയെ പോലെ ആശങ്കപ്പെടേണ്ട സാഹചര്യം കേരളത്തിലില്ല; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE