കർഷകരെ അടിമകളാക്കും,താങ്ങുവില ഒഴിവാക്കും; കാർഷിക ബില്ലിനെതിരെ പ്രിയങ്ക

By Staff Reporter, Malabar News
malabar-news-priyanka-gandhi-vadra
Image Courtesy : Deccan Herald
Ajwa Travels

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്ത്. കര്‍ഷകരെ അടിമകളാക്കുന്ന ബില്ലാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും, കുറഞ്ഞ താങ്ങുവില ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക കാര്‍ഷിക ബില്ലിനെതിരെ രംഗത്തു വന്നത്. രാജ്യ വ്യാപകമായി പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തിലാണ് പ്രിയങ്കയും ബില്ലിനെ വിമര്‍ശിച്ചത്.

‘കുറഞ്ഞ താങ്ങുവില പൂര്‍ണമായും എടുത്ത് കളയും ,ബില്ല് നടപ്പാക്കുന്നതോടെ കര്‍ഷകര്‍ കുത്തക മുതലാളിമാരുടെ അടിമകളായി തീരും. കര്‍ഷകര്‍ക്ക് പണവും ലഭിക്കില്ല , ബഹുമാനവും ലഭിക്കില്ല. സ്വന്തം കൃഷിയിടങ്ങളിലെ ജോലിക്കാര്‍ മാത്രമായി അവര്‍ മാറും.’ പ്രിയങ്ക പറയുന്നു. ബിജെപി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്‍ഷിക ബില്ല് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലത്തെ ഓര്‍മ്മിപ്പിക്കുന്നു, പ്രിയങ്ക ആരോപിച്ചു.

ബുധനാഴ്‌ചയാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട 3 ബില്ലുകളാണ് സഭ പാസ്സാക്കിയത്.ഇതിനെ തുടര്‍ന്ന് രാജ്യത്ത് പലയിടത്തും കര്‍ഷക പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവ ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്നു. ജനദ്രോഹപരമായ ബില്ലിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

Read Also: കാര്‍ഷിക ബില്ല്; സംയുക്ത കര്‍ഷക സംഘടനകളുടെ ദേശീയ പ്രക്ഷോഭം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE