ചെന്നൈ : തമിഴ്‌നാട്ടിലെ ചെങ്കൽപെട്ടിൽ പ്രായ പൂർത്തിയാകാത്ത മകളെ ശല്യം ചെയ്‌ത യുവാവിനെ പിതാവ് അടിച്ചു കൊലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. തുടർന്ന് പിതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പരനൂർ സ്വദേശിയായ രാജേഷ്(22) എന്ന യുവാവിനെയാണ് പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തിയത്.
ഏറെനാളായി രാജേഷ് പരനൂർ സ്വദേശിനി തന്നെയായ പ്ളസ് വൺ വിദ്യാർഥിനിയെ ശല്യം ചെയ്‌തിരുന്നു. തുടർന്ന് കഴിഞ്ഞ മൂന്ന് തവണയായി പെൺകുട്ടിയുടെ പിതാവ് മകളെ ശല്യം ചെയ്യരുതെന്ന് അറിയിച്ച് താക്കീത് നൽകി. എന്നാൽ ഇത് അംഗീകരിക്കാത്ത രാജേഷ് കഴിഞ്ഞ ദിവസവും പലചരക്ക് കടയിൽ പോയി മടങ്ങിയ പെൺകുട്ടിയെ ശല്യം ചെയ്യുകയായിരുന്നു.
സംഭവത്തിൽ രോഷാകുലനായ പിതാവ് സമീപത്തെ ജംഗ്ഷനിലെത്തി രാജേഷിനെ ആക്രമിച്ചു. തുടർന്നാണ് ആക്രമണത്തിൽ രാജേഷ് കൊല്ലപ്പെട്ടത്. ശേഷം നാട്ടുകാരാണ് പെൺകുട്ടിയുടെ പിതാവിനെ പോലീസിന് കൈമാറിയത്.
Read also : സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവം; വീണ്ടും പരിശോധന നടത്തി