നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്‌ത ‘വെള്ളേപ്പം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നൂറിൻ ഷെരിഫ്, അക്ഷയ് രാധാകൃഷ്‌ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ ‘ആ നല്ല നാൾ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
എറിക് ജോൺസൺ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും എമ എഡ്വിനും ചേർന്നാണ്. ഡിനു മോഹന്റെതാണ് വരികൾ.
ബറോക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിൻസ് തോമസ്, ദ്വാരക് ഉദയശങ്കർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ശ്രീജിത് രവി, കൈലാഷ്, സോഹൻ സീനുലാൽ, ഭദ്ര വെങ്കടേഷ്, അലീന തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ഒരിടവേളക്ക് ശേഷം വീണ്ടും റോമ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘വെള്ളേപ്പ’ത്തിനുണ്ട്.
Read Also: കാര്‍ഷിക നിയമം; പ്രചാരണത്തിനായി കേന്ദ്രം ചിലവഴിച്ചത് കോടികൾ