ഈ ഭക്ഷണങ്ങൾ മുടി കൊഴിച്ചിലിന് കാരണമായേക്കാം

By News Bureau, Malabar News
Ajwa Travels

മുടി കൊഴിച്ചില്‍ ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ്. കാലാവസ്‌ഥയിലെ മാറ്റം, ഡയറ്റ് പ്രശ്‌നങ്ങള്‍, മാനസിക സമ്മര്‍ദ്ദം, അസുഖങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളും മുടി കൊഴിച്ചിലിന് കാരണമാകാം. ഇവയില്‍ തന്നെ മുടിയുടെ ആരോഗ്യത്തെ ഏറെ സ്വാധീനിക്കുന്നൊരു ഘടകമാണ് ഭക്ഷണം.

നമ്മുടെ ശാരീരിക- മാനസിക ആരോഗ്യത്തെയെല്ലാം നിര്‍ണയിക്കുന്നതിൽ നാം കഴിക്കുന്ന ഭക്ഷണങ്ങൾക്ക് വലിയ പങ്കുണ്ട്. മുടിയുടെ കാര്യത്തില്‍ വരുമ്പോഴും സ്‌ഥിതി സമാനം തന്നെ. അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുന്നവർ തീര്‍ച്ചയായും ഭക്ഷണകാര്യങ്ങളില്‍ ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും വിധത്തിലുള്ള ഭക്ഷണങ്ങളില്‍ നിന്ന് അകലം പാലിക്കാനെങ്കിലും പ്രത്യേകമായി ശ്രദ്ധിക്കുക.

dandruff-hair

ഇത്തരത്തില്‍ മുടി കൊഴിച്ചിലിന് കാരണമായേക്കാവുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:

മുടിയുടെ മാത്രമല്ല, നമ്മുടെ ആരോഗ്യത്തെയാകെ മോശമായി സ്വാധീനിക്കുന്ന ഒന്നാണ് പഞ്ചസാര. അമിതമായി പഞ്ചസാര ഉപയോഗിക്കുന്നവരില്‍ മുടിയുടെ ആരോഗ്യം ക്ഷയിച്ചു വരുന്നതായും മുടി കൊഴിച്ചിലിന് ഇടയാക്കുന്നതായും പഠനങ്ങള്‍ വ്യക്‌തമാക്കുന്നു.

ഗ്‌ളൈസമിക് സൂചിക കൂടുതലായി വരുന്ന ഭക്ഷണങ്ങളും മുടിക്ക് നല്ലതല്ല. റിഫൈന്‍ഡ്‌സ് പൊടികള്‍, മധുരം ചേര്‍ത്ത ബ്രഡ് ഇവയെല്ലാം തന്നെ ഗ്‌ളൈസമിക് സൂചിക കൂടിയ ഭക്ഷണങ്ങളാണ്. ഇവ ഹോര്‍മോണ്‍ ബാലന്‍സ് തകര്‍ക്കുകയും ഇന്‍സുലിനും ആന്‍ഡ്രോജനും വര്‍ധിപ്പിക്കുകയും ചെയ്യും. ഇവ രോമകൂപങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി മുടി കൊഴിച്ചില്‍ ഉണ്ടാകാം.

അമിതമായി മദ്യപിക്കുന്നതും മുടി കൊഴിയുന്നതിന് കാരണമായി വരാം. കെരാട്ടിന്‍ എന്ന പ്രോട്ടീനാണ് മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന സുപ്രധാന ഘടകം. ഈ പ്രോട്ടീനിന്റെ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കാന്‍ മദ്യത്തിന് കഴിയും. ഇതോടെ മുടിയുടെ ആരോഗ്യം കുറയുകയും ക്രമേണ മുടി കൊഴിച്ചിലുണ്ടാവുകയും ചെയ്യുന്നു.

ഡയറ്റ് സോഡയും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇതില്‍ ചേര്‍ക്കുന്ന കൃത്രിമ മധുരം മുടിക്ക് ഹാനികരമാണെന്ന് പഠനങ്ങള്‍ പറയുന്നു.

ജങ്ക് ഫുഡിൽ അടങ്ങിയിരിക്കുന്ന അനാരോഗ്യകരമായ കൊഴുപ്പ് ഹൃദയാരോഗ്യത്തിനും മറ്റും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം.

ചിലയിനത്തില്‍ പെടുന്ന മൽസ്യം അധികമായി കഴിക്കുന്നതും പെട്ടെന്നുള്ള മുടി കൊഴിച്ചിലിന് കാരണമാകും. മെര്‍ക്കുറി ധാരാളം അടങ്ങിയ മൽസ്യങ്ങളെയാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്.

ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഭക്ഷണമാണ് മുട്ട. ഇത് വേവിച്ചും അല്ലാതെയുമെല്ലാം കഴിക്കുന്നവരുണ്ട്. എന്നാൽ വേവിക്കാതെ മുട്ടയുടെ വെള്ള കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. കെരാട്ടിന്‍ പ്രോട്ടീൻ ഉൽപാദിപ്പിക്കുന്ന ബയോട്ടിന്‍ എന്ന വൈറ്റമിന്‍ കുറയുന്നതിന് പാകം ചെയ്യാത്ത മുട്ടയുടെ വെള്ള കാരണമാകുമെന്ന് പഠനങ്ങളുണ്ട്.

egg

Most Read: ‘വീരമേ വാഗൈ സൂടും’ പുതിയ പോസ്‌റ്റർ പുറത്ത്; വിശാലിനൊപ്പം ബാബുരാജും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE