കാട്ടാനകളെ തുരത്താൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സുമായി വനം വകുപ്പ്

By Staff Reporter, Malabar News
MALABARNEWS-ELEPHENT
Representational Image
Ajwa Travels

ബോവിക്കാനം: ജില്ലയിലെ കാട്ടാനകളെ തുരത്താൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ വനം വകുപ്പിന്റെ തീരുമാനം. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. വനം മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കളക്‌ടർ ഡി സജിത് ബാബുവിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

ജില്ലക്ക് അകത്തും പുറത്തുമുള്ള വനപാലകർ, പോലീസ്, നാട്ടുകാർ, ദുരന്തനിവാരണ വളണ്ടിയർമാർ എന്നിവർ ഉൾപ്പെടുന്നതാണ് പുതിയ സംവിധാനം. ടാസ്‌ക് ഫോഴ്‌സിന്റെ പ്രവർത്തനങ്ങൾ ജില്ലാ കളക്‌ടർ, ജില്ലാ പോലീസ് മേധാവി, വനം വകുപ്പ് ചീഫ് കൺസർവേറ്റർ എന്നിവർ നേരിട്ട് വിലയിരുത്തും. ഇതു സംബന്ധിച്ച മാർഗരേഖ തയാറാക്കി സിസിഎഫ് രണ്ടു ദിവസത്തിനുള്ളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിക്കും.

21 ദിവസം നീളുന്ന ദൗത്യം അടുത്ത ബുധനാഴ്‌ചയോടെ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കാറഡുക്ക, പാണ്ടി, മുളിയാർ വനങ്ങളിൽ 3 കൂട്ടങ്ങളായിട്ടാണ് ആനകളുള്ളത്. വനപാലകരെ 9 സംഘങ്ങളായി തിരിച്ച് ഓരോ ആനക്കൂട്ടങ്ങളെ ഓടിക്കാനുള്ള ചുമതല 3 വീതം സംഘങ്ങൾക്ക് നൽകും. 5 വനപാലകരും നാട്ടുകാരും വളണ്ടിയർമാരും ഉൾപ്പെടെ 15 പേരാണ് ഒരു സംഘത്തിലുണ്ടാവുക.

ഒരു സംഘം 8 മണിക്കൂർ വീതം ആനകളെ തുരത്താനിറങ്ങും. അങ്ങനെ 24 മണിക്കൂറും ദൗത്യം തുടരും. റേഞ്ച് ഓഫിസർക്ക് നിർദേശങ്ങൾ നൽകി ഡിഎഫ്ഒ ഏകോപിപ്പിക്കും. ഉത്തര മേഖല സിസിഎഫ് ഡി.കെ. വിനോദ് കുമാർ ദൗത്യം നിയന്ത്രിക്കും.

കഴിഞ്ഞ ദിവസം പാണ്ടി സെക്ഷൻ ഫോറസ്‌റ്റ് ഓഫിസിന്റെ ചുറ്റുമതിൽ തകർത്ത് അകത്ത് കടന്ന ആനക്കൂട്ടം തെങ്ങ്, വാഴ തുടങ്ങിയ കൃഷികൾ നശിപ്പിച്ചിരുന്നു. ജില്ലയിൽ കാട്ടാന കൂട്ടങ്ങൾ കാർഷിക ഭൂമിയിൽ ഇറങ്ങി വൻ നാശനഷ്‌ടങ്ങൾ വരുത്താൻ ആരംഭിച്ചതോടെ വനം വകുപ്പ് ജാഗ്രതയിൽ ആയിരുന്നു.

Read Also: വ്യാജ സിം കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; നഷ്‌ടമായത്‌ 44 ലക്ഷം രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE