ഇന്ധന വില വർധന; നെഞ്ചിൽ അടുപ്പുകൂട്ടി അശോകൻ; ഒറ്റയാൾ സമരം

By News Desk, Malabar News
Ajwa Travels

ചീമേനി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വില വർധനക്കെതിരെ ഹോട്ടൽ നടത്തിപ്പുകാരനായ അശോകൻ പെരിങ്ങാര നടത്തിയ ഒറ്റയാൾ സമരം ശ്രദ്ധ നേടുന്നു. പെട്രോൾ, ഡീസൽ, പാചകവിലകൾക്ക് എതിരെ സ്വന്തം ശരീരത്തിൽ തന്നെ അടുപ്പ് ഒരുക്കിയാണ് അശോകൻ ചീമേനിയിൽ വേറിട്ട പ്രതിഷേധം നടത്തിയത്.

ഇതിന് മുൻപും അശോകൻ നിരവധി ഒറ്റയാൾ സമരം നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്. അശോകന്റെ നെഞ്ചിൽ അടുപ്പുകൂട്ടി സജിത്ത് കൊഴുമ്മൽ പരിപാടി ഉൽഘാടനം ചെയ്‌തു. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ ഇടപെട്ട് കൊണ്ട് നേരത്തെ തന്നെ വ്യത്യസ്‌തമായ സമരങ്ങൾ സംഘടിപ്പിച്ചിട്ടുള്ള പൊതു പ്രവർത്തകൻ കൂടിയാണ് അശോകൻ.

Also Read: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സിബിഐ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE