കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വിലയിൽ വര്‍ധനവുണ്ടാകുന്നത്.
കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 102.70 രൂപയും ഡീസലിന് 95.86 രൂപയുമാണ് പുതിയ വില.
തിരുവനന്തപുരത്ത് പെട്രോളിന് 104.67 രൂപയും ഡീസലിന് 97.77 രൂപയുമാണ്.
കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 102.91 രൂപയും 96.07 രൂപയുമാണ്.
ക്രൂഡ് ഓയിലിന്റെ വില വര്‍ധനവാണ് ഇന്ധനവില ഉയരുവാന്‍ കാരണമായതെന്നാണ് കേന്ദ്രത്തിന്റെ വാദം. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതാണ് രാജ്യത്തെ ഇന്ധനവിലയിൽ കുറച്ച് ദിവസങ്ങളായി പ്രതിഫലിക്കുന്നത്.
തിരുവനന്തപുരത്ത് ശനിയാഴ്‌ച പെട്രോൾ വിലയിൽ 36 പൈസയുടെ വർധനവാണ് ഉണ്ടായത്. ഡീസലിന് 41 പൈസയും കൂടിയിരുന്നു.
Most Read: കോളേജുകളും തുറക്കുന്നു; സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ