കൊച്ചി: ഇന്ധനവില വീണ്ടും മുകളിലേക്ക്. തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 88.83 രൂപയും ഡീസൽ 82.96 രൂപയുമായി ഉയർന്നു.
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിൽ വലിയ മാറ്റം ഉണ്ടാവുന്നില്ലെങ്കിലും രാജ്യത്തെ ഇന്ധന വില കഴിഞ്ഞ കുറച്ച് നാളുകളായി വർധിക്കുകയാണ്. കോവിഡ് പ്രതിസന്ധി മൂലം വലയുന്ന ജനങ്ങൾക്ക് ഇരുട്ടടിയാണ് ഇന്ധനവില കൂടുന്നത്. ഇന്നലെ പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും ആണ് കൂട്ടിയത്. രണ്ട് ദിവസത്തിനിടെ 59 പൈസയുടെ വർധനവാണ് പെട്രോൾ വിലയിൽ ഉണ്ടായത്.
Read Also: കർഷക സമരത്തെ പിന്തുണച്ച യുഎസിനെ കാപ്പിറ്റോൾ കലാപം ഓർമിപ്പിച്ച് ഇന്ത്യ