മാലിന്യക്കവറിൽ താലി മാലയും പെട്ടു; കണ്ടെടുത്ത് തിരികെ ഏൽപ്പിച്ച് തൊഴിലാളികൾ

By Desk Reporter, Malabar News
gold chain also fell on the garbage cover; Workers returning it
അടാട്ട് പഞ്ചായത്തിലെ മാലിന്യ പ്ളാന്റിലെ തൊഴിലാളികൾ മാലിന്യ ശേഖരത്തിൽനിന്ന് കിട്ടിയ സ്വർണമാല വിജി രാജേഷിന്‌ നൽകുന്നു.
Ajwa Travels

തൃശൂർ: വീട്ടിലെ മാലിന്യങ്ങളെല്ലാം കവറിലാക്കി പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് വലിച്ചെറിഞ്ഞപ്പോൾ അതിൽ തന്റെ താലിമാലയും പെട്ട വിവരം വീട്ടമ്മ അറിഞ്ഞിരുന്നില്ല.

തന്റെ മൂന്നര പവന്റെ മാല കാണാതെ പുറനാട്ടുകര സ്വദേശി വിജി രാജേഷ് വീട് മുഴുവൻ അരിച്ചുപെറുക്കി. വീട് മുഴുവൻ തിരഞ്ഞിട്ടും കിട്ടാതെ വന്നപ്പോഴാണ് കഴിഞ്ഞ ദിവസം മാലിന്യം കവറിലാക്കി ബിന്നിൽ വലിച്ചെറിഞ്ഞത് ഓർത്തത്.

ഉടൻ തന്നെ പുറനാട്ടുകര 12ആം വാർഡിലെ മാലിന്യ പ്ളാന്റിലെത്തി മാലിന്യം വേർതിരിക്കുന്ന തൊഴിലാളികളോട് വിവരം പറഞ്ഞു. എന്നാൽ, മാലിന്യ ബിന്നിൽ നിന്ന് കൊണ്ടുവരുന്ന മാലിന്യ ഉറകൾ തൊഴിലാളികൾ വേർതിരിച്ച് സംസ്‌കരിക്കുന്ന ആദ്യപടിയിൽ മാല കണ്ടെത്താൻ കഴിഞ്ഞില്ല.

പിന്നീട് ദിവസങ്ങൾക്കു ശേഷം മാലിന്യം വേർതിരിക്കുന്ന തൊഴിലാളികൾ ഏറെ തിരഞ്ഞപ്പോഴാണ് വിജിയുടെ സ്വർണ മാല കിട്ടിയത്. മാല പിന്നീട് ഉടമസ്‌ഥയായ വിജി രാജേഷിന് വാർഡംഗം എബി ബിജീഷിന്റെ സാന്നിദ്ധ്യത്തിൽ തിരിച്ചുനൽകി.

Most Read:  300 കോടിയുടെ ഇലക്‌ട്രിക്‌ വാഹന നിർമാണ കേന്ദ്രവുമായി ബജാജ് ഓട്ടോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE