ശശികലക്കെതിരെ സർക്കാർ നീക്കം ശക്‌തം; 350 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

By News Desk, Malabar News
Govt moves strong against Shashikala; Assets worth Rs 350 crore were also seized
Ajwa Travels

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവുമായ വികെ ശശികലയുടെ 350 കോടിയുടെ സ്വത്തുക്കൾ കൂടി അണ്ണാ ഡിഎംകെ സർക്കാർ കണ്ടുകെട്ടി. തഞ്ചാവൂരിലെ 720 ഏക്കർ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്‌ളാവ്,‌ 19 കെട്ടിടങ്ങൾ എന്നിവയാണ് സർക്കാർ ഏറ്റെടുത്തത്. കോടനാട് സിരുവത്തൂരിലെ ആസ്‌തികളും കണ്ടുകെട്ടാൻ കളക്‌ടർമാർക്ക് സർക്കാർ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

അനധികൃത സ്വത്ത് വഴി വാങ്ങിയ ശശികലയുടെ വസ്‌തുക്കള്‍ കണ്ടുകെട്ടാന്‍ 2014ല്‍ കോടതി ഉത്തരവുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് നിലവിലെ സർക്കാർ നടപടി. രണ്ട് ദിവസത്തിനിടെ ശശികലയുടെ 1200 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്.

എന്നാൽ, സർക്കാരിന്റേത് പ്രതികാര നടപടിയാണെന്നും ശശികലയെ തമിഴ്‌നാട് സർക്കാരിന് ഭയമാണെന്നുമാണ് മന്നാർഗുഡി കുടുംബത്തിന്റെ ആരോപണം. അതേസമയം രണ്ടില ചിഹ്‌നവും അണ്ണാ ഡിഎംകെ പാർട്ടിയും വീണ്ടുക്കാനുള്ള പോരാട്ടത്തിന് തയാറെടുക്കുകയാണ് ശശികല. ജനറല്‍ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധം ആണെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാനാണ് തീരുമാനം.

Also Read: കാപ്പന്റെ മുന്നണി മാറ്റം; പുനരാലോചന വേണം; നീക്കം ഏകപക്ഷീയമെന്ന് എകെ ശശീന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE