നെറ്റ്, ജെഇഇ പരീക്ഷ; പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗ്രേറ്റ തുന്‍ബര്‍ഗ്

By Staff Reporter, Malabar News
Greta Thunberg
Ajwa Travels

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സാഹചര്യത്തില്‍ നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്. ഇപ്പോഴിതാ ഇന്ത്യയില്‍ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. ട്വിറ്ററിലൂടെയാണ് ഗ്രേറ്റ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വീഡന്‍ വംശജയാണ് കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന ഈ 16 വയസ്സുകാരിയായ പരിസ്ഥിതി പ്രവര്‍ത്തക. മഹാമാരിയും പ്രളയവും കോടിക്കണക്കിന് ജനങ്ങളെ ബാധിച്ചിരിക്കുന്ന കാലത്ത് വിദ്യാര്‍ഥികളോട് പരീക്ഷയ്ക്കായി എത്താന്‍ പറയുന്നത് ന്യായമല്ലെന്നും പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കാനുള്ള പ്രതിഷേധങ്ങളില്‍ താനും പങ്കുചേരുന്നുവെന്നും ഗ്രേറ്റ ട്വീറ്റ് ചെയ്തു.

രാജ്യത്ത് നിലവില്‍ ജെഇഇ മെയിന്‍ പരീക്ഷ സെപ്തംബര്‍ ആദ്യവാരവും നീറ്റ് പ്രവേശന പരീക്ഷ സെപ്തംബര്‍ 13നും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജെഇഇ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇതിനകം പുറത്തിറക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാര്‍ഥികളും രാഷ്ട്രീയ,സാമൂഹ്യ പ്രവര്‍ത്തകരും ഒരു പോലെ പ്രതിഷേധമറിയിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, സുബ്രഹ്മണ്യന്‍ സ്വാമി, ആദിത്യ താക്കറെ, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ തുടങ്ങിയവരും പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

8,58,273 കുട്ടികള്‍ ജെഇഇ മെയിനിനായും, 16 ലക്ഷത്തോളം നീറ്റിനായും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡിനിടയില്‍ ഇത്രയധികം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തുന്നതില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പരീക്ഷ മാറ്റുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കും എന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE