ഗുജറാത്ത് രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് മാർച്ച് ഒന്നിന്

By Trainee Reporter, Malabar News
Malabarnews_election
Representational image
Ajwa Travels

ഗാന്ധിനഗർ: ഗുജറാത്തിൽ ഒഴിവ് വന്ന 2 രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാർച്ച് ഒന്നിന് നടക്കും. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ, ബിജെപി നേതാവ് അഭയ് ഗൺപത്രേയ ഭരദ്വാജ് എന്നിവരുടെ മരണം മൂലം ഒഴിവ് വന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഹമ്മദ് പട്ടേൽ 2020 നവംബർ 25നും അഭയ് ഗൺപത്രേയ ഭരദ്വാജ് 2020 ഡിസംബർ ഒന്നിനുമാണ് അന്തരിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തിരഞ്ഞെടുപ്പ് സജ്‌ജീകരണങ്ങൾക്കായി മുതിർന്ന ഉദ്യോഗസ്‌ഥനെ നിയമിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗുജറാത്ത് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് ചീഫ് ഇലക്‌ടറൽ ഓഫീസറെ തിരഞ്ഞെടുപ്പ് നിരീക്ഷകനായും കമ്മീഷൻ നിയമിച്ചിട്ടുണ്ട്.

Read also: പ്രസ്‌താവനകളും പ്രസംഗങ്ങളുമല്ല, ചർച്ചയാണ് ആവശ്യം; കേന്ദ്രത്തിന് എതിരെ പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE