ന്യൂഡെൽഹി: അടുത്ത വര്‍ഷത്തെ ഹജ്‌ജ് തീർഥാടനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. കോവിഡ് പശ്‌ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാവും ഇത്തവണയും ഹജ്‌ജ് തീർഥാടനം. നവംബർ ഒന്ന് മുതൽ 2022 ജനുവരി 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
പൂര്‍ണമായും ഡിജിറ്റലായാണ് ഹജ്‌ജിനുള്ള അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. ഹജ്‌ജ് മൊബൈല്‍ ആപ്ളിക്കേഷന്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്‌താർ അബ്ബാസ് നഖ്‌വി അറിയിച്ചു.
അതേസമയം ഹജ്‌ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇത്തവണയും കരിപ്പൂർ വിമാനത്താവളം ഇല്ല. കേരളത്തില്‍ നിന്ന് കൊച്ചിയാണ് എംബാര്‍ക്കേഷന്‍ കേന്ദ്രം. കോവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങള്‍ പുനഃസ്‌ഥാപിക്കില്ലെന്ന് കേന്ദ്രം വ്യക്‌തമാക്കി.
Minority Affairs Minister @naqvimukhtar announces #Haj2022
Online application for Haj 2022 starts today – 01 Nov; last date – 31 Jan ’22Indian Haj pilgrims to go #Vocal4Local’; indigenous items to be given at embarkation points in Indiahttps://t.co/QigmXvJGv8@IndianEmbRiyadh pic.twitter.com/FEjpE3EP3v
— PIB in Maharashtra ?? (@PIBMumbai) November 1, 2021
Most Read: സ്‌ത്രീ സുരക്ഷ; ആഗോളതലത്തിൽ ഒന്നാം സ്‌ഥാനത്ത് യുഎഇ