താലിബാന് പിന്തുണയുമായി ഹഷ്‌മത് ഗാനി!

By Desk Reporter, Malabar News
Hashmat Ghani supporting Taliban!
ഹഷ്‌മത് ഗാനി
Ajwa Travels

കാബൂൾ: താലിബാന് പരസ്യ പിന്തുണയുമായി ഹഷ്‌മത് ഗാനി മുൻനിരയിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ. താലിബാൻ അഫ്‌ഗാനെ കീഴടക്കിയപ്പോൾ രാജ്യംവിട്ട മുൻ പ്രസിഡണ്ട് അഷ്റഫ് ഗാനിയുടെ സഹോദരനാണ് ഹഷ്‌മത് ഗാനി.

കുച്ചിസ് ഗ്രാൻഡ് കൗൺസിൽ മേധാവിയും രാജ്യത്തെ സമുന്നതരാഷ്‌ട്രീയ നേതാവും പുരോഗമന വാദിയുമായിരുന്ന ഹഷ്‌മത് ഗാനി താലിബാൻ നേതാവ് ഖലീൽ-ഉർ-റഹ്‌മാൻ, മത പണ്ഡിതൻ മുഫ്‌തി മഹ്‌മൂദ്‌ സാക്കിർ എന്നിവരുടെ സാന്നിധ്യത്തിൽ താലിബാന് പിന്തുണ പ്രഖ്യാപിച്ചതയാണ് റിപ്പോർട്ടുകൾ പറയുന്നത്.

പരമാധികാര രാജ്യമായിരുന്ന അഫ്‌ഗാനിസ്‌ഥാനെ, മുസ്‌ലിം ശരിഅത്ത് നിയമത്തിന്റെ ഏറ്റവും കണിശമായ പ്രയോക്‌താക്കളായി കണക്കാക്കുന്ന താലിബാൻ സംഘടന കീഴടക്കിയതിനെ തുടർന്ന് രാജ്യംവിട്ട അഷ്റഫ് ഗാനി ഇപ്പോൾ യുഎയിൽ ഉണ്ടെന്നാണ് സ്‌ഥിരീകരണം. കുടുംബത്തോടൊപ്പമാണ് ഇദ്ദേഹം പലായനം ചെയ്‌തത്‌.

ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായ അഫ്‌ഗാനിൽ ‘രക്‌തപുഴ ഒഴുകുന്നത് ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്ന്’ അഷ്റഫ് ഗാനി പറഞ്ഞിരുന്നു. പാകിസ്‌താൻ, തുർക്ക്‌മെനിസ്‌താൻ, ഉസ്ബെക്കിസ്‌താൻ, താജിക്കിസ്‌താൻ, ചൈന, ഇന്ത്യ എന്നിവ അയൽ രാജ്യങ്ങളായ അഫ്‌ഗാൻ, താലിബാന്റെ കീഴടക്കലോടെ കൂട്ടപലായനത്തിന്റെ ദിനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

Hashmat Ghani supporting Taliban!
താലിബാൻ നേതാക്കൾ അവരുടെ പതാകയുമായി (Image Courtesy AP Photo/Rahmat Gul)

തുല്യാവകാശങ്ങളുള്ള ഒരു ജനാധിപത്യ അഫ്‌ഗാൻ, 2004 ജനുവരി 4ന് അംഗീകരിക്കപ്പെട്ട ഭരണഘടനയിലൂടെയാണ് നിലവിൽ വന്നത്. തുടർന്ന് രാജ്യത്തെ ആരോഗ്യം വിദ്യാഭ്യാസം ഗതാഗതം സ്‌ത്രീസ്വാതന്ത്ര്യം ഉൾപ്പടെയുള്ള സൗകര്യങ്ങൾ വൻ തോതിൽ പുരോഗമിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് വീണ്ടും താലിബാൻ സംഘടന അഫാഗാനെ കീഴടക്കിയത്.

Taliban Member Publicly
താലിബാൻ പ്രവർത്തകർ (Image Courtesy: AP)

1996 മുതൽ 2001ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്‌ഗാനിസ്‌താനിൽ ഭരണത്തിലിരുന്ന സുന്നി മുസ്‌ലിം രാഷ്‌ട്രീയ-സൈനിക പ്രസ്‌ഥാനമാണ് താലിബാൻ. വികലമായ ഇസ്‍ലാമിക ഗോത്രചിന്തകളുള്ള പഷ്‌തൂൺ വിഭാഗക്കാരും സമാനചിന്തകൾ പുലർത്തുന്ന ഉസ്ബെക്കുകൾ, താജിക്കുകൾ, ചെച്ചെനുകൾ, അറബികൾ, പഞ്ചാബികൾ എന്നിവരും ഉൾപ്പെടുന്ന താലിബാനെന്ന സംഘടന ജനാധിപത്യവിരുദ്ധ ഗോത്ര പ്രസ്‌ഥാനമായാണ് പരിഗണിക്കപ്പെടുന്നത്. ഹഷ്‌മത് ഗാനിയുടെ മുൻനിരയിലേക്കുള്ള പ്രവേശനം താലിബാന് ജനകീയ മുഖം നൽകാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്.

Most Read: സുപ്രീം കോടതിക്ക് മുന്നിൽ ഭാര്യയ്‌ക്കൊപ്പം തീകൊളുത്തി; യുവാവ് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE