ഹത്രസ്; പെണ്‍കുട്ടിയുടെ പിതാവിനെ പരസ്യമായി ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്

By Syndicated , Malabar News
Praveen kumar_Malabar news
(ഫോട്ടോ കടപ്പാട്: ഇന്ത്യ ടുഡേ)
Ajwa Travels

ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ പരസ്യമായി ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സ്‌കര്‍. സംഭവം ദേശീയ പ്രാധാന്യം കൈവരിച്ചതോടെയാണ് ഭീഷണിയുമായി ജില്ലാ മജിസ്ട്രേറ്റ് രംഗത്തെത്തിയത്.

‘പകുതി മാദ്ധ്യമങ്ങള്‍ ഇന്ന് പോകും. ബാക്കി പകുതിപേര്‍ നാളേയും. ഞങ്ങളെ നിങ്ങളുടെ കൂടെയുണ്ടാകൂ. പ്രസ്‌താവന മാറ്റണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്’, പ്രവീണ്‍ കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ ശേഷമായിരുന്നു ഭീഷണി.

പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഹത്രസ് ജില്ലയില്‍ 144 പ്രഖ്യാപിക്കുകയും മാദ്ധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്‌തിരുന്നു.

Read also: രാഹുലും പ്രിയങ്കയുമെങ്കിലും തെരുവില്‍ ഇറങ്ങിയതില്‍ സന്തോഷമുണ്ട്; പ്രശാന്ത് ഭൂഷണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE