ഒഡേസയിൽ കനത്ത ഏറ്റുമുട്ടൽ; ചെർണിവിൽ മരണം 33 ആയി

By News Bureau, Malabar News
PHOTO: REUTERS
Ajwa Travels

കീവ്: റഷ്യ- യുക്രൈൻ യുദ്ധം ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം കടുപ്പിച്ച് റഷ്യ. ഒഡെസ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഈ മേഖലയിൽ റഷ്യൻ വിമാനം വെടിവച്ചിട്ടതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെർണിവിൽ റഷ്യൻ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടതായാണ് വിവരം. രണ്ട് സ്‌കൂളുകളും തകർന്നിട്ടുണ്ട്.

റഷ്യ- യുക്രൈൻ രണ്ടാംവട്ട ചർച്ചയിലും സമവായം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൈനിക പിൻമാറ്റം ഉൾപ്പടെയുള്ള കാര്യങ്ങളിൽ രണ്ടാം വട്ട ചർച്ചയിൽ ധാരണയായില്ല. മൂന്നാംവട്ട സമാധാന ചർച്ച ഉടൻ നടത്താനും തീരുമാനമായെന്ന് യുക്രൈൻ അറിയിച്ചു.

അതേസമയം, തീവ്ര യുദ്ധമേഖലയായ ഖാർക്കിവിലെ ഇന്ത്യക്കാരെ പുറത്തിറക്കാൻ നിർണായക ഇടപെടൽ നടത്തിയിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം. നേരിടേണ്ടി വന്നേക്കാവുന്ന സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ട് മന്ത്രാലയം മാർഗനിർദ്ദേശം പുറത്തിറക്കി.

വിവരങ്ങൾ കൂടെയുള്ളവരുമായി പങ്കുവെക്കണം, പരിഭ്രാന്തരാകരുത്, വാട്ട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി വിവരങ്ങൾ ക്രോഡീകരിക്കുക, കൺട്രോൾ റൂമുമായി ലൊക്കേഷൻ പങ്കുവെക്കുക തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ. ഒരു നേതാവ് ഉൾപ്പടെ പത്ത് സംഘങ്ങൾ ആകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

Most Read: മീ ടു ആരോപണം; പരാതി ലഭിച്ചാലുടൻ ടാറ്റൂ കലാകാരനെതിരെ കേസെടുക്കുമെന്ന് കമ്മീഷണർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE