ബുധനാഴ്‌ച വരെ കനത്ത മഴക്ക് സാധ്യത; ഒമാനിൽ ജാഗ്രത നിർദ്ദേശം

By Team Member, Malabar News
Heavy Rain In Oman Till Wednesday
Ajwa Travels

മസ്‌ക്കറ്റ്: ഒമാനിൽ ബുധനാഴ്‌ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒമാൻ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മഴ കനക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കിയത്‌.

രാജ്യത്ത് മുസന്ദം, വടക്കൻ അൽ ബത്തിന, തെക്കൻ അൽ ബത്തിന, മസ്‌ക്കറ്റ്, തെക്കൻ അൽ ശർഖിയ എന്നീ മേഖലകളിലാണ് ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. കൂടാതെ 2 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാനും, കടൽ പ്രക്ഷുബ്‌ധമാകാനും സാധ്യതയുണ്ട്.

മഴക്കൊപ്പം ശക്‌തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മരുഭൂമിയിലും, തുറസായ പ്രദേശങ്ങളിലും പൊടിക്കാറ്റ് വീശുമെന്നും, വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also: ഒമൈക്രോൺ ഭീതി; സംസ്‌ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE