ഓഹരി വിപണിയിൽ ചരിത്ര നേട്ടം; 50,000 കടന്ന് സെന്‍സെക്‌സ്; നിഫ്റ്റിയും മികച്ച നിലയിൽ

By Desk Reporter, Malabar News
stock-market
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്ര നേട്ടം. ആദ്യമായി സെന്‍സെക്‌സ് 50,000 പോയന്റ് കടന്നു. സെന്‍സെക്‌സ് 300 പോയന്റ് ഉയർന്ന് 50014.55ൽ എത്തുകയായിരുന്നു. വാഹനം, ഊര്‍ജം, ഐടി അടക്കമുള്ള മേഖലകളിലെ ഓഹരികളിലുണ്ടായ കുതിപ്പിന്റെ പിന്‍ബലത്തിലാണ് 50,000 എന്ന റെക്കോഡ് സൂചിക കടന്നത്‌.

നിഫ്റ്റിയും മികച്ച നിലയിലാണ്. 14,700 എന്ന പോയന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. റിലയൻസ്‌ ഇൻഡസ്ട്രീസ് ആണ് വ്യാഴാഴ്‌ച വിപണിയിൽ നേട്ടം കൊയ്‌തത്‌. കോവിഡ് ഭീതി ഒഴിഞ്ഞതും രാജ്യത്ത് വാക്‌സിൻ വിതരണം ആരംഭിച്ചതും നിക്ഷേപകരെ ഉൽസാഹത്തിലാക്കി. കൂടാതെ ജോ ബൈഡൻ യുഎസ് പ്രസിഡണ്ടായി അധികാരമേറ്റതും ഇന്ത്യൻ ഓഹരി വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്.

ഓഹരി വിപണിയില്‍ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന 2666 കമ്പനികളുടെ ഓഹരിയില്‍ 1547 കമ്പനികള്‍ ലാഭത്തിലും 982 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 139 കമ്പനികളുടെ ഓഹരിയില്‍ മാറ്റമില്ല.

Also Read:  അധികാരമേറ്റ് ബൈഡനും കമലയും; ആദ്യ നടപടി ട്രംപിന്റെ ഉത്തരവുകൾ തിരുത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE