ശുചിത്വ വാരാചരണം; എസ് വൈ എസിന്റെ ‘റീ സ്‌റ്റോർ മലപ്പുറം’ സമാപനത്തിലേക്ക്

By Desk Reporter, Malabar News
Restore Malappuram _Malabar News
Ajwa Travels

മലപ്പുറം: ശുചിത്വ വാരാചരണത്തിന് മാതൃകയായി എസ് വൈ എസ് മുന്നോട്ട് വെച്ച ‘റീ സ്‌റ്റോർ മലപ്പുറം’ പദ്ധതി സമാപനത്തിലേക്ക്. ഗാന്ധിജയന്തി ദിനത്തിൽ അവസാനിക്കേണ്ട പദ്ധതിയാണ് അതിന് ലഭിച്ച സ്വീകാര്യത കാരണം ഒക്‌ടോബർ 11 വരെ നീട്ടേണ്ടിവന്നത്. കുറച്ചു കേന്ദ്രങ്ങളിൽ നടക്കുന്ന തരം തിരിക്കലും വിൽപ്പനയും ഇന്നും നാളെയുമായി അവസാനിക്കും. അത്രയുമായാൽ ഈ വർഷത്തെ ‘റീ സ്‌റ്റോർ മലപ്പുറം’ സമാപിക്കും; സംഘടകർ പറഞ്ഞു.

ജില്ലയിലെ വീടുകളിലും മറ്റും അലസമായി കിടക്കുന്ന പാഴ് വസ്‌തുക്കൾ ശേഖരിച്ച് , തരംതിരിച്ച് വിൽക്കുക. അതിലൂടെ ലഭ്യമാകുന്ന തുക സാമൂഹിക നൻമക്ക് ഉപയോഗിക്കുക എന്നതായിരുന്നു ‘റീ സ്‌റ്റോർ മലപ്പുറം’ എന്ന ആശയം. ഈ ആശയത്തിന് വലിയ സ്വീകാര്യതയാണ് സമൂഹം നൽകിയത്. ജാതിമത ഭേദമന്യേ ആളുകൾ ഇതിനോടൊപ്പം സഹകരിച്ചിരുന്നു.

“നിരാലംബർക്ക് അഭയമാകാനായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ നിർമ്മാണം പുരോഗമിക്കുന്ന സാന്ത്വന സദനം പദ്ധതിയുടെ പ്രവർത്തനത്തിനാണ് ‘റീ സ്‌റ്റോർ മലപ്പുറം’ പദ്ധതിയിലൂടെ ലഭ്യമായ തുക വിനിയോഗിക്കുക. ലഭ്യമായ തുകയുടെ വലിപ്പത്തേക്കാൾ വലിയ ഒരു സാമൂഹിക മാതൃക സൃഷ്‌ടിക്കാനാണ് ‘റീ സ്‌റ്റോർ മലപ്പുറം’ പദ്ധതി ഞങ്ങൾ മുന്നോട്ടു വെച്ചത്. ആ അർഥത്തിൽ പദ്ധതി വൻവിജയമാണ്”; സംഘാടകർ കൂട്ടിച്ചേർത്തു.

ജില്ലയിലെ 11 എസ് വൈ എസ് സോൺ കേന്ദ്രങ്ങളിൽ നിന്നായി ശേഖരിച്ച പാഴ് വസ്‌തുക്കൾ ഇനം തിരിച്ച് വില്‍പന നടത്തി ലഭ്യമായ തുക അതാത് പ്രദേശത്ത് നടന്ന പ്രാർത്ഥനാ സംഗമങ്ങളില്‍ വെച്ച്, സര്‍ക്കിള്‍ പ്രതിനിധികള്‍ സാന്ത്വന സദനം നിര്‍മാണ ഫണ്ടിലേക്ക് സംഭാവനയായി നൽകി. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടന്ന സംഗമങ്ങളിൽ ജില്ലാ നേതാക്കളാണ് തുക ഏറ്റു വാങ്ങിയത്.

Most Read:  എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്?

വഴിക്കടവ് സാന്ത്വന കേന്ദ്രത്തിൽ നടന്ന റീ സ്‌റ്റോർ മലപ്പുറം ഫണ്ട് ഏറ്റുവാങ്ങൽ ചടങ്ങിൽ സോൺ പ്രസിഡണ്ട് ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. ഫിനാൻസ് സെക്രട്ടറി ഇബ്രാഹിം സഖാഫി, അബ്‌ദുൽ കരിം വഴിക്കടവ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രവർത്തക സമിതിയംഗം അബ്‌ദുൽ വഹാബ് അൽ ഹസനി ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ജമാൽ കരുളായി റീ സ്‌റ്റോർ ഫണ്ട് സോൺ ഭാരവാഹികളിൽ നിന്ന് ഏറ്റ് വാങ്ങി. സംഘടന കാര്യ സെക്രട്ടറി ശരീഫ് സഅദി മൂത്തേടം പ്രാർഥനക്ക് നേതൃത്വം നൽകി.

നിലമ്പൂര്‍ യൂത്ത് സ്‌ക്വയറിൽ ജില്ലാ ഫിനാൻസ് സെക്രട്ടറി എ.പി. ബശീർ ചെല്ലക്കൊടിയും വണ്ടൂർ അൽ ഫുർഖാനിൽ ജില്ലാ സാമൂഹിക കാര്യ സെക്രട്ടറി സിദ്ധീഖ് സഖാഫി വഴിക്കടവും പെരിന്തൽമണ്ണ യൂത്ത്‌ സ്‌ക്വയറിൽ ക്ഷേമകാര്യ സെക്രട്ടറി അസൈനാർ സഖാഫി കൂട്ടശ്ശേരിയും കൊളത്തൂരിൽ ജില്ലാ ട്രൈനിംഗ് വകുപ്പ് സെക്രട്ടറി അബ്‌ദുറഹിം കരുവള്ളിയും റീ സ്‌റ്റോർ മലപ്പുറം ഫണ്ട് ഏറ്റുവാങ്ങി.

മലപ്പുറത്ത് ജില്ലാ ഉപാധ്യക്ഷൻ മുഈനുദ്ധിൻ സഖാഫിയും കൊണ്ടോട്ടിയിലും എടവണ്ണപ്പാറയിലും ജില്ലാ സാംസ്‌കാരിക വിഭാഗം സെക്രട്ടറി വി.പി.എം ഇസ്ഹാഖും പുളിക്കലിൽ ജില്ലാ അധ്യക്ഷൻ ഇ.കെ.മുഹമ്മദ് കോയ സഖാഫിയും അരിക്കോട് സേവന കാര്യ സെക്രട്ടറി പി.അബ്‌ദുറഹ്‌മാൻ കാരക്കുന്നും മഞ്ചേരി സാന്ത്വന സദനത്തിൽ ജില്ലാ ഖാഫില സെക്രട്ടറി എൻ ഉമർ മുസ്‍ലിയാർ ചാലിയാറും റീ സ്‌റ്റോർ മലപ്പുറം ഫണ്ടുകൾ ഏറ്റുവാങ്ങി. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സോൺ നേതാക്കൾ പ്രാർഥനാ മജ്‌ലിസിന് നേതൃത്വം നൽകി.

Must Read: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE